കറുത്ത വസ്ത്രം ധരിച്ചു ദുർമന്ത്രവാദം നടത്തുന്നവർക്കുള്ളതല്ല ഇന്ത്യ ,നരേന്ദ്ര മോദി

0

ന്യൂദല്‍ഹി: വിലക്കയറ്റത്തിനെതിരായി രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തുണ്ടാകുന്ന വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് പ്രതിഷേധിച്ച കോണ്‍ഗ്രസിന്റെ രീതിയെയാണ് ദുര്‍മന്ത്രവാദവുമായി (Black Magic) താരതമ്യപ്പെടുത്തിക്കൊണ്ട് മോദി പരാമര്‍ശിച്ചത്.

ബ്ലാക്ക് മാജിക്കില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിയില്ല. ചിലര്‍ നിരാശയിലും നെഗറ്റിവിറ്റിയിലും മുങ്ങി മന്ത്രവാദം നടത്തുന്നു.

ബ്ലാക്ക് മാജിക് പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നത് ഓഗസ്റ്റ് അഞ്ചിന് നമ്മള്‍ കണ്ടതാണ്. കറുത്ത വസ്ത്രം ധരിച്ചതുകൊണ്ട് നിരാശയുടെ സമയം അവസാനിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്,” മോദി പറഞ്ഞു.എത്രയൊക്കെ ദുര്‍മന്ത്രവാദം ചെയ്താലും അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ചാലും തിരിച്ച് ജനങ്ങള്‍ ഇവരെ ഒരിക്കലും വിശ്വസിക്കില്ലെന്ന് ഇവര്‍ മനസിലാക്കുന്നില്ല,” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചത്. ശിലാസ്ഥാപനത്തിന്റെ വാര്‍ഷികമായിരുന്നു ഓഗസ്റ്റ് അഞ്ച്.വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ‘ചലോ രാഷ്ട്രപതി ഭവന്‍’ മാര്‍ച്ച് ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് ദല്‍ഹി പൊലീസ് അനുമതി നിഷേധിക്കുകയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രിയങ്കാ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

 

Leave A Reply

Your email address will not be published.