ഭക്ഷണ തർക്കം ,കഴിച്ചുകൊണ്ടിരിക്കെ കുത്തിക്കൊന്നു

0

കൊച്ചി: എറണാകുളത്ത് ടൗണ്‍ഹാളിന് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ കുത്തിക്കൊന്നു. കൊല്ലം സ്വദേശി എഡിസണാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എഡിസണിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രതി ടൗണ്‍ഹാളിന് സമീപം ലോഡ്ജില്‍ താമസിക്കുന്ന മുളവുകാട് സ്വദേശിയാണെന്നും പൊലീസ് പറയുന്നു. കുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി നഗരത്തില്‍ തിരച്ചില്‍ തുടരുകയാണ്.ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എഡിസണെ കഴുത്തില്‍ കുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നോര്‍ത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് ബിഹാര്‍ എന്ന ഹോട്ടലിന് മുന്നിലാണ് കെലപാതകം നടന്നത്.

ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. കുത്തിയതിന് ശേഷം പ്രതി റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് പോയത്. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.