അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാക്കരുത്; പീഡനക്കേസുകളിലെ വിചാരണയ്ക്ക് സുപ്രീംകോടതി മാർ​ഗനിർദേശങ്ങൾ

0

ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി. കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീണ്ട് പോകാൻ പാടില്ല.

കഴിയുമെങ്കിൽ അതിജീവിതയുടെ വിസ്താരം ഒരൊറ്റ സിറ്റിം​ഗിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാക്കരുത്.

മാന്യതയോട് കൂടി വേണം എതിർഭാ​ഗം അതിജീവിതയോട് വിസ്താരം നടത്താൻ. അനുചിതമായ ചോദ്യങ്ങൾ വിസ്താരത്തിൽ നിന്നും പ്രതിഭാ​ഗം അഭിഭാഷകർ ഒഴിവാക്കണം. കോടതിയിൽ അതിജീവിത മൊഴി നൽകാൻ എത്തുമ്പോൾ പ്രതിയെ കാണാതിരിക്കാനുള്ള നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്.

Leave A Reply

Your email address will not be published.