റിലീസായ ഉടൻ പല സിനിമകളുടെയും വ്യാജ പ്രിൻറ്‌ കൾ നെറ്റിൽ ,തല്ലുമാലയും ,ന്നാ താൻ കേസ് കൊട്,തുടങ്ങിയ ചിത്രങ്ങളും

0

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജ തിയേറ്റര്‍ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.നിരവധി വ്യാജ സൈറ്റുകള്‍ വഴിയാണ് ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റുകള്‍ പ്രചരിക്കുന്നത്. ഇതുപോലെ തന്നെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ വ്യാജ പതിപ്പും ഇത്തരം സൈറ്റുകള്‍ വഴി പ്രചരിക്കുന്നുണ്ട്.

മലയാള ചിത്രങ്ങള്‍ക്ക് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത അന്യഭാഷ ചിത്രങ്ങളുടെ വ്യാജ തിയേറ്റര്‍ പ്രിന്റുകളും വ്യാജ വെബ് സൈറ്റുകളിലും ടെലഗ്രാമിലും പ്രചരിക്കുന്നുണ്ട്. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ചദ്ദ, കാര്‍ത്തി ചിത്രം വിരുമാന്‍ എന്നിവയുടെ വ്യാജ പ്രിന്റുകളാണ് പ്രചരിക്കുന്നത്.

തിയേറ്റര്‍ പ്രിന്റുകള്‍ കാണുന്നത് നിരുത്സാഹ പെടുത്തണം എന്ന തരത്തിലുള്ള ചര്‍ച്ചകളും നിലവില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ലുക്മാന്‍ അവറാന്‍, അദ്രി ജോയ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി, ഡിസൈന്‍ ഓള്‍ഡ്മോങ്ക്.

Leave A Reply

Your email address will not be published.