നാട്ടുകാരേ… ഓടിവരണേ… പൂജാരയ്ക്ക് പ്രാന്തായേ… ഫോര്‍മാറ്റ് മറന്ന് ടി-20 കളിച്ച് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്; കണ്ണുതള്ളി ആരാധകര്‍

0

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ പ്രധാനിയാണ് ചേതേശ്വര്‍ പൂജാര. പഴയകാലത്തെ ദ്രാവിഡിന് സമാനമായി ക്രീസില്‍ നിലയുറപ്പിച്ച് കളിക്കുന്നതാണ് താരത്തിന്റെ ശീലം.

എന്നാലിപ്പോള്‍ ഫോര്‍മാറ്റ് മറന്ന കളിയാണ് പൂജാര പുറത്തെടുത്തിരിക്കുന്നത്. ഒരു ഓവറില്‍ 22 റണ്‍സ് അടിച്ചെടുത്താണ് പൂജാര ഇന്ത്യന്‍ ആരാധകരെ ഒന്നാകെ ഞെട്ടിച്ചത്.

റോയല്‍ ലണ്ടന്‍ കപ്പില്‍ സസക്‌സ് – വാര്‍വിക്‌ഷെയര്‍ മത്സരത്തിലായിരുന്നു പൂജാര തന്റെ ക്ലാസ് പുറത്തെടുത്തത്.

സസക്‌സ് ഇന്നിങ്‌സിന്റെ 45ാം ഓവറിലായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം. വാര്‍വിക്‌ഷെയര്‍ ഉയര്‍ത്തിയ 311 റണ്‍സ് ചെയ്‌സ് ചെയ്യുന്നതിനിടെയായിരുന്നു പൂജാരയുടെ വെടിക്കെട്ട്.

വാര്‍വിക്‌ഷെയര്‍ പേസര്‍ ലിയാം നോര്‍വെല്ലിനെയാണ് പൂജാര 22 റണ്‍സിന് തൂക്കിയത്. ഡിഫന്‍സിന് പേരുകേട്ട പൂജാര ഇങ്ങനെ അടിച്ചുകളിക്കുന്നത് കണ്ട് നോര്‍വെല്ലും സസക്‌സ് ടീമും അത്ഭുതപ്പെട്ടുകാണണം.

മൂന്ന് ഫോറും രണ്ട് ഡബിളും ഒരു സിക്‌സറുമായിരുന്നു പൂജാര നോര്‍വെല്ലിന്റെ 45ാം ഓവറില്‍ അടിച്ചെടുത്തത്.

സസക്‌സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ പൂജാരയുടെ വെടിക്കെട്ടിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

 

ആ ഓവറില്‍ മാത്രമായിരുന്നില്ല, ഇന്നിങ്‌സില്‍ ഇടനീളം താരം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്നു. 79 പന്തില്‍ നിന്നും 107 റണ്‍സെടുത്താണ് താരം പുറത്തായത്.

ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 135.44 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

പൂജാരയുടെ ഹാര്‍ഡ് ഹിറ്റിങ് കണ്ട് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കണ്ണും തള്ളിയിരിപ്പാണ്. ഇത് തങ്ങളുടെ പൂജാരയല്ലെന്നും ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.മത്സരത്തില്‍ വാര്‍വിക്‌ഷെയര്‍ വിജയിച്ചിരുന്നു. 50 ഓവറില്‍ ആറ് വിക്കറ്റിന് 310 റണ്‍സായിരുന്നു വാര്‍ക്‌സ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സസക്‌സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 306 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.വാര്‍വിക്‌ഷെയറിന് വേണ്ടി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ 51 റണ്‍സിന് മൂന്ന് വിക്കറ്റും ഒലിവര്‍ ഹാന്നന്‍ ഡാല്‍ബി 55 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.