സ്റ്റൈലൻ ലുക്കുമായി റിയൽമിയുടെ പുത്തൻ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

0

സ്മാർട്ട്ഫോൺ നിർമ്മാതാക്കാളായ റിയൽമിതങ്ങളുടെ ഏറ്റവും പുതിയ 5ജി ഫോണുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ആഗസ്റ്റ് 18 ന് രാവിലെ 11.30 ന് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റിയൽമി 9 സീരീസിലാണ് ഫോണുകൾ എത്തുന്നത്. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി എത്തുന്ന ഫോണാണ് റിയൽ മി 9i 5ജി. ഇതിന് മുമ്പ് തന്നെ റിയൽ മി 9i  ഫോണുകൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ അപ്‌ഡേറ്റട് വേർഷനാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.    റിയൽ മിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്, ട്വിറ്റെർ, യൂട്യൂബ് ചാനലുകളിലൂടെ ഫോണിന്റെ ലോഞ്ച് ഇവന്റ് ലൈവ് സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന മിക്ക എൻട്രി ലെവൽ 5ജി ഫോണുകളിലും ഉപയോഗിച്ചിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 810 5ജി ചിപ്‌സെറ്റാണ് റിയൽ മി 9i  ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്.  വളരെ വ്യത്യസ്‍തമായ സ്റ്റൈലൻ ഡിസൈനിലാണ് ഫോൺ എത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൈപിസ്റ്റർ സുധാൻഷു ആംബോർ ഫോണിന്റെ ലുക്കുകൾ പുറത്തുവിട്ടിരുന്നു. സ്റ്റൈലൻ ലുക്കിലാണ് പുത്തൻ ഫോണുകൾ എത്തുന്നത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ എത്തുന്ന ഫോണിന്റെ ഫ്രന്റ് സൈഡിൽ സിംഗിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്.

ഫോണിന്റെ പ്രധാന ആകർഷണങ്ങൾ അതിന്റെ ബാറ്ററിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫോണിന്റ 4ജി വേർഷനിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി  എൽസിഡി ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ  90Hz റിഫ്രഷ് റേറ്റാണ് ഒരുക്കിയിരിക്കുന്നത്. പിഡിഎഎഫ് സൗകര്യത്തോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ വില 15000 രൂപ മുതൽ 20000 രൂപവരെയാണ്.

പുതിയ സൗകര്യവുമായി ലാവയുടെ അഗ്നി 5ജി ഫോണുകൾ എത്തിയിരിക്കുകയാണ്. ഈ ഫോണിന്റെ പ്രേത്യേകത നിങ്ങളുടെ പേരുകൾ നിങ്ങൾക്ക് ഈ ഫോണുകളിൽ ആലേഖനം ചെയ്ത് ലഭിക്കുമെന്നതാണ്. മൈ അഗ്നി എന്നാണ് ഫോണുകൾക്ക് പേര് നല്കിയിരിക്കുന്നത്. നിങ്ങളുടെ പേരോ. നിങ്ങളുടെ പേര്,  നിങ്ങളുടെ പെറ്റിന്റെയും കമിതാവിന്റെയോ പേര്, തുടങ്ങി എന്ത് വേണമെങ്കിലും ഫോണിന്റെ ബാക്ക് കവറിൽ ആലേഖനം ചെയ്യാൻ കഴിയും. ലാവയുടെ ആദ്യ 5ജി ഫോണായിരുന്നു ലാവ അഗ്നി 5ജി ഫോണുകൾ.

ഫോൺ 19,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്.ഫോൺ പുറത്തിറക്കിയ സമയത്ത് 17999 രൂപയ്ക്ക് ഫോൺ ലഭ്യമാക്കിയിരുന്നു. എന്നാൽ ഫോണിന്റെ ഇപ്പോഴത്തെ വില  19,999 രൂപയാണ്. വളരെ മികച്ച സവിശേഷതകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി എത്തിയതായിരുന്നു ഫോണിന്റെ പ്രധാന ആകർഷണം. 90Hz റിഫ്രഷ് റേറ്റോട് കൂടിയ 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.