പാലക്കാട് സി.പി.ഐ.എം നേതാവിനെ വെട്ടിക്കൊന്നു; കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.ഐ.എം

0

പാലക്കാട്: പാലക്കാട് സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. മരുത റോഡ് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനാ(48)ണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. കഴിഞ്ഞ ദിവസം ഷാജഹാന്റെ വീടിന് മുന്നിലെത്തി ബി.ജെ.പി സംഘം വധഭീഷണി മുഴക്കിയതായി പരാതിയുണ്ട്.

ഷാജഹാന് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ പറഞ്ഞു. കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തതായി വിവരമുണ്ടായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു. ഷാജഹാന് ആര്‍.എസ്.എസിന്റെ വധഭീഷണി ഉണ്ടായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.

Leave A Reply

Your email address will not be published.