ജോർജ് കുട്ടിയും കുടുംബവും വീണ്ടും വരുന്നു; ദൃശ്യം 3 പ്രഖ്യാപനം ഉടൻ?

0

മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം. പാൻ ഇന്ത്യൻ ലെവലിലേക്ക് മലയാള സിനിമയ്ക്ക് റീച്ച് ഉണ്ടാക്കി കൊടുത്ത ചിത്രമാണിത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട ഒരു ക്രൈം ത്രില്ലർ ചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചൈനീസ് തുടങ്ങിയ ഭാഷകളിൽ റീമേക്ക് ചെയ്ത സിനിമ വളരെ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. ആദ്യഭാ​ഗം തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ ദൃശ്യം 2 ഒടിടിയിലൂടെയാണ് റിലീസ് ചെയ്തത്.

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ടെലിവിഷനിൽ വന്നാൽ ആളുകൾ ഇന്നും കാണാൻ ആ​ഗ്രഹിക്കുന്നതാണ് ദൃശ്യവും, ദൃശ്യം 2ഉം. ഈ ചിത്രങ്ങളിലെ ഓരോ രം​ഗങ്ങളും ഓരോ പ്രേക്ഷകനും കാണാപ്പാഠമാണ്. എങ്കിലും വീണ്ടും വീണ്ടും കാണാൻ എല്ലാവരും ആ​ഗ്രഹിക്കുന്ന ചിത്രങ്ങളാണ് ഇത് രണ്ടും. ഇപ്പോഴിത ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മൂന്നാം ഭാ​ഗം ഉടൻ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.

പ്രേക്ഷകർ ഏറ്റവും ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട് ദൃശ്യം മൂന്നാം ഭാ​ഗത്തിനായി. മൂന്നാം ഭാ​ഗത്തെ കുറിച്ചുള്ള സൂചന നൽകിയത് തന്നെ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫാണ്. ദൃശ്യം 3ന്റെ ക്ലൈമാക്സ് കയ്യിലുണ്ടെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. നല്ലൊരു സംഭവം ഒത്തുവരികയാണെങ്കിൽ ദൃശ്യം 3 ഉണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്. ഏതായാലും പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജോർജ് കുട്ടിയെയും കുടുംബത്തെയും. മീന, സിദ്ദിഖ്, ആശാ ശരത്, മുരളി ​ഗോപി, അൻസിബ, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു മറ്റ് രണ്ട് ഭാ​ഗങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ.

Leave A Reply

Your email address will not be published.