സ്വാതന്ത്ര്യത്തിൻറെ 75 ആം വർഷത്തിലും തൊട്ടുകൂടായ്മയും അരുതായ്‌മയും ആയി ദളിത് സമൂഹം

0

ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ ഇല്ലെന്ന് പരാതി. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് വാര്‍ത്ത ചര്‍ച്ചയാകുന്നത്. ഇവര്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനും വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ 24 ജില്ലകളില്‍ തമിഴ്‌നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേര നിഷേധിച്ചിരിക്കുന്നത്.

ചിലയിടങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് തദ്ദേശ സ്ഥാപന ഓഫീസില്‍ കയറാന്‍ പോലും അനുമതി നല്‍കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ചില പഞ്ചായത്തുകളില്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും അനുമതി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടുമിക്ക പഞ്ചായത്തുകളിലും തൊട്ടുകൂടായ്മ നിലവിലുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

42 പഞ്ചായത്തുകളില്‍ പ്രസിഡന്റുമാര്‍ക്ക് അവരുടെ പേരെഴുതിയ ബോര്‍ഡുകള്‍ നല്‍കിയിട്ടില്ല. 14 പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ക്ക് ഓഫീസിന്റെ താക്കോലും നല്‍കിയിട്ടില്ല. ദളിത് വിഭാഗത്തില്‍ നിന്നുളളവര്‍ പ്രസിഡന്റായിട്ടുളള 39 പഞ്ചായത്തുകളില്‍ പ്രസിഡന്റുമാര്‍ക്ക് തങ്ങളുടെ മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ രേഖകളും ഭൂപടവും കൈമാറിയിട്ടില്ലെന്നും 34 പഞ്ചായത്തുകളിലെ ദളിത് നേതാക്കള്‍ ആക്രമിക്കപ്പെടുകയും ഭീഷണി നേരിടുകയും ചെയ്യുന്നുണ്ടെന്നും സര്‍വേയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.