രാജസ്ഥാനിലെ ദളിത് വിദ്യാർഥിയുടെ മരണം; ഗെഹ്ലോട്ട് സർക്കാരിനെതിരെ പ്രതിഷേധം; കോൺഗ്രസ് എംഎൽഎ രാജിവച്ചു

0

ജെയ്പൂർ : ഉയർന്ന ജാതിക്കാരായ അധ്യാപകർക്കായി മാറ്റിവച്ചിരുന്ന വെള്ളം എടുത്ത് കുടിച്ചതിന്റെ പേരിൽ നാലാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയെ മർദ്ദിച്ച കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു. സംഭവത്തിൽ അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് പൻചന്ദ് മേഗ്വാളാണ് രാജി സമർപ്പിച്ചത്. തന്റെ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കാത്ത തനിക്ക് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാകില്ലയെന്ന രാജസ്ഥാനിലെ അട്റു നിയമസഭ അംഗം അറിയിച്ചു.

“ഞങ്ങളുടെ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഞങ്ങൾ പരാജിതരായതിനാൽ…ഈ പദവിയിൽ തുടരാൻ ഞങ്ങൾ ഒട്ടു യോഗ്യത ഇല്ല. ഇത് ഉൾകൊണ്ട് ഈ എംഎൽഎ സ്ഥാനം ഞൻ രാജിവക്കുകയാണ്, അതുകൊണ്ട് എനിക്ക് യാതൊരു പദവിയില്ലാതെ എന്റെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ സാധിക്കും” പനചന്ദ് മേഗ്വാൾ തന്റെ രാജിക്കത്തിൽ എഴുതി.

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ദളിതർക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. “ഈ ആക്രമണങ്ങൾ നോക്കി കാണുമ്പോൾ ഞാൻ വേദനിക്കുകയാണ്. എന്റെ വേദന വാക്കാൽ പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല. അത്തരത്തിലാണ് എന്റെ സമൂഹം ആക്രമണങ്ങൾക്ക് ഇരയാകുന്നത്” അട്റു എംഎൽഎ കൂട്ടിച്ചേർത്തു.

കുടത്തിൽ നിന്നും വെള്ളം കുടിച്ചാലോ, മീശ വളർത്തിയാലോ കല്യാണത്തിന് കുതിര പുറത്ത് പോയാലോ ദളിതരെ മർദ്ദിച്ച കൊലപ്പെടുത്തുകയാണ്. നിയമവ്യവസ്ഥകൾ നിശ്ചലമായ അവസ്ഥയാണ്. കേസ് കോടതിയിൽ പരിഗണിക്കുമ്പോൾ ഒരു ബഞ്ചിൽ നിന്നും മറ്റൊരു ബഞ്ചിലേക്ക് മാറ്റുമ്പോൾ ദളിതർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കും. ഇത് തെളിവാകുന്ന ഭരണഘടന ദളിതർക്ക് നൽകുന്ന ഒരു അവകാശം പോലും സംരക്ഷിക്കുന്നില്ല മേഗ്വാൾ പറഞ്ഞു.

സംഭവത്തിൽ പ്രതിയായ അധ്യാപകൻ ചെയിൽ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റത്തിന് പുറമെ ദളിത് പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.