സിനിമ സീരിയൽ താരം നെടുമ്പ്രം ഗോപി അന്തരിച്ചു , കാഴ്ച്ചയിൽ മമ്മൂട്ടിയുടെ അച്ഛനായിരുന്നു

0

തിരുവനന്തപുരം: സിനിമ-സീരിയൽ താരം നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്.

ബ്ലെസിയുടെ കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി എത്തിയിരുന്നു.കാളവർക്കി, ശീലാബതി, ഉത്സാഹ കമ്മിറ്റി, ആനചന്ദം,ആനന്ദഭൈരവി,ഉത്സാഹ കമ്മിറ്റി,ആലിഫ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കെഎസ് ഇബിയിൽ അസിസ്റ്റൻറ് എഞ്ചിനയറായിരുന്നു. ഭാര്യ: കമലമ്മ മക്കൾ: സുനിൽ ജി നാഥ്, സുനിത, സുബിത

Leave A Reply

Your email address will not be published.