ഏത്തപ്പഴം അമിതമായി കഴിക്കരുത് ,ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം

0

വാഴപ്പഴത്തിന്റെ പാർശ്വഫലങ്ങൾ: ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിന് ഭക്ഷണത്തിൽ കഴിയുന്നത്ര പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഴവർ​ഗങ്ങളിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പഴങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ഏത്തപ്പഴത്തിന് ഗുരുതരമായ ദോഷഫലങ്ങളൊന്നും ഇല്ലെങ്കിലും, അമിതമായി കഴിക്കുന്നത് ചിലപ്പോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വാഴപ്പഴം അമിതമായി കഴിക്കുന്നത് അതിന്റെ ആരോഗ്യപരമായ ഗുണങ്ങളെ ഇല്ലാതാക്കും.

1- ഏത്തപ്പഴം കൂടുതലായി കഴിക്കുന്നത് മലബന്ധത്തിന് കാരണമാകും.
2- വാഴപ്പഴത്തിലെ ദോഷകരമായ സംയുക്തങ്ങൾ മൈഗ്രേൻ വേദന വർധിപ്പിക്കും.
3- രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉത്തേജിപ്പിക്കുന്ന ഫ്രക്ടോസ് വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
4- ധാരാളം വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.
5- പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൈപ്പർകലീമിയ ഉണ്ടാകാം.
6- നേന്ത്രപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, അമിതമായി കഴിച്ചാൽ ഇത് ഗ്യാസിനും വയറ് വീക്കത്തിനും കാരണമാകും.
7- വാഴപ്പഴം അമിതമായി കഴിച്ചാൽ ദന്തക്ഷയം പോലുള്ള ദന്ത പ്രശ്നങ്ങൾക്ക് കാരണമാകും.
8- ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഏത്തപ്പഴം കഴിക്കുന്നത് ഞരമ്പുകൾക്ക് ദോഷം ചെയ്യും.
9- സെറോടോണിന്റെ ഉത്പാദനം വർധിപ്പിക്കും, ഇത് പെട്ടെന്ന് ഉറക്കം വരുന്നതിനും ക്ഷീണത്തിനും കാരണമാകും.
10- വൃക്കരോഗമുള്ളവർ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.

ഏത്തപ്പഴം ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണെങ്കിലും, അധികമായി കഴിക്കുന്നത് ദോഷം ചെയ്യും. അതിനാൽ, ദിവസവും രണ്ട് വാഴപ്പഴം കഴിക്കുന്നുവെന്ന് ഉറപ്പാക്കുക. ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ഡയറ്റീഷ്യനെയോ ആരോ​ഗ്യ വിദ​ഗ്ധനെയോ സന്ദർശിച്ച് ഉപദേശം തേടാൻ ശ്രമിക്കുക.

Leave A Reply

Your email address will not be published.