കുംബ്ലെയെ കരയിച്ച കപില്‍! സംഭവം വെളിപ്പെടുത്തി മുന്‍ ഇതിഹാസം

0

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ താരങ്ങളുടെ നിരയിലാണ് മുന്‍ നായകന്‍ കപില്‍ ദേവിന്റെയും സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെയും സ്ഥാനം. ഇന്ത്യയുടെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ വിശേഷിപ്പിക്കപ്പെടുന്നത്. 1983ല്‍ ഇന്ത്യയെ ആദ്യമായി ലോകകപ്പ് കിരീട വിജയത്തിലേക്കു നയിച്ചത് അദ്ദേഹമായിരുന്നു.കുംബ്ലെയാവട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒരിന്നിങ്‌സിലെ പത്തു വിക്കറ്റുകളും വീഴ്ത്തി ലോകത്തെ വിസ്മയിപ്പിച്ച ബൗളര്‍ കൂടിയാണ് അദ്ദേഹം. 1990ലാണ് കുംബ്ലെ ആദ്യമായി ടീമിലെത്തുന്നത്. അന്നു കന്നി മല്‍സരത്തില്‍ ടീമിന്റെ നായകനായിരുന്ന കപിലിന്റെ ശകാരത്തെ തുടര്‍ന്ന് കുംബ്ലെ കരഞ്ഞ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിങ് ബേദി.അനില്‍ കുംബ്ലെയെ ആദ്യമായി ഇന്ത്യന്‍ ടീമിലെടുത്തപ്പോള്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കാരണം ഒരു സ്പിന്നറുടെ ശരീരപ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്റേത്. നല്ല ഉയരമുള്ള കുംബ്ലെയ്ക്കു മറ്റുള്ള ഭൂരിഭാഗം സ്പിന്നര്‍മാരെയും പോലെ ബോള്‍ അത്ര ടേണ്‍ ചെയ്യാനും സാധിച്ചിരുന്നില്ല. ബോള്‍ ടേണ്‍ ചെയ്യിക്കുന്നതിനേക്കാള്‍ ബൗളിങിലെ കൃത്യതയിലും സ്പീഡിലെ വേരിയേഷനുകളിലുമാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.

Leave A Reply

Your email address will not be published.