നീ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പാണേല്‍ ഞാന്‍ ലയണല്‍ മെസിയാണ് പാത്തൂ; തുപാത്തു വീഡിയോ ഗാനം പുറത്ത്

0

കേരളത്തില്‍ തരംഗമായി പ്രദര്‍ശനം തുടരുകയാണ് ടൊവിനോ തോമസ് നായകനായ തല്ലുമാല. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ വന്‍ഹൈപ്പ് ഉയര്‍ത്തിയ ചിത്രമാണ്. ചിത്രത്തിലേതായി പുറത്തിറങ്ങിയ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ചിത്രത്തിലെ പുതിയ ഗാനം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. തുപാത്തു എന്ന് തുടങ്ങുന്ന ഗാനം ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മറ്റ് ഗാനങ്ങളിലേത് പോലെ ടൊവിനോയുടെ ഫാസ്റ്റ് ഡാന്‍സ് നമ്പറുകളില്ലെങ്കിലും റാപ്പ് മോഡില്‍ സ്ലോ ഡാന്‍സിങ് സ്‌റ്റെപ്പുകളോടുകൂടിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

ടൊവിനോയ്ക്ക് കല്യാണിക്കും പുറമേ ലുക്മാന്‍, സ്വാതി റെഡ്ഡി, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരും ഗാനരംഗങ്ങളില്‍ എത്തുന്നുണ്ട്.

സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വൈഡ് റിലീസ് ആയിരുന്നു തല്ലുമാലയുടേത്. കേരളത്തില്‍ മാത്രം 231 സെന്ററുകളിലാണ് എത്തിയ ചിത്രം വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച തന്നെ എത്തി.

യു.എസ്, കാനഡ, യു.കെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൗദി അറേബ്യ, യു.എ.ഇ, ജി.സി.സി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസും ആയിരുന്നു ചിത്രം. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 31 കോടി വരും. അതേസമയം ബോക്‌സ് ഓഫീസ് സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല.

ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ഗോകുലന്‍, ജോണി ആന്റണി, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹ്‌സിന്‍ പെരാരിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ.

Leave A Reply

Your email address will not be published.