റോളെക്സിൽ വീഴാത്ത നരനും ഡയമെണ്ടിൽവീഴാത്ത നാരിയും ഇങ്ങ് കേരളത്തിലുണ്ടെന്ന് നമുക്ക് തെളിയിക്കണം. കേരളാ പോലീസ്

0

തിരുവനന്തപുരം : റോളെക്സിൽ വീഴാത്ത നരനും ഡയമെണ്ടിൽവീഴാത്ത നാരിയും ഇങ്ങ് കേരളത്തിലുണ്ടെന്ന് നമുക്ക് തെളിയിക്കണമെന്നു ഫേസ്ബുക്കിൽ കേരളാ പോലീസിന്റെ മുന്നറിയിപ്പ്.

വിദേശികളുടെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ പ്രൊഫയിൽ ഉണ്ടാക്കി പണം കവരുന്ന സംഘങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ കേരള പോലീസിന്റെ മുന്നറിയിപ്പ്. ധനികനാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി നമ്മളോട് സൗഹൃദം സ്ഥാപിച്ചു് കഴിഞ്ഞാൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ നമ്മുടെ വിലാസത്തിൽ അയയ്ക്കാൻ താൽപര്യം ഉണ്ടെന്ന വാഗ്‌ദാനം ആയിരിക്കും വരുന്നത് .

പിന്നാലെ നിങ്ങളുടെ പേരിൽ ഒരു പാർസൽ വന്നിട്ടുണ്ടെന്നും അത് കിട്ടാൻ നികുതി അടക്കണമെന്നും കസ്റ്റംസിൽ നിന്നാണെന്നു പറഞ്ഞു ഒരു കാൾ വരും. അതിൽവീണ് നിങ്ങൾ പണം അയക്കുന്നതോടു കൂടി തട്ടിപ്പ് പൂർത്തിയാകും .ഇങ്ങനെയുള്ള ചതിക്കുഴിയിൽ പെട്ട് പണം നഷ്ടപ്പെട്ട് വഞ്ചിതരാവരുതേ എന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

 

Leave A Reply

Your email address will not be published.