പീഡന കേസ് പ്രതിയാണോ മാലയിട്ടു സ്വീകരിക്കും ,ബിൽക്കിസ് ബാനു കേസ് പ്രതികളെ വി.എച്ച്.പി ഓഫീസിൽ മാലയിട്ട് സ്വീകരിച്ചു. ജനം എല്ലാം കാണുന്നുണ്ടെന്ന് രാഹുൽ ഗാന്ധി

0

ന്യൂ ഡൽഹി : ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിൽ ജയിൽ മോചിതരായ പ്രതികളെ വിശ്വ ഹിന്ദു പരിഷത്ത് ഓഫീസിൽ മാലയിട്ട് സ്വീകരിച്ചു.

ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബിൽക്കിസ് ബാനു എന്ന ഗർഭിണിയായ സ്ത്രീയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊല്ലാൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരുന്നു.ഈ കേസിൽ പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടി നിയമത്തെ കാറ്റിൽപറത്തി ചട്ട ലംഘനമാണ് നടത്തിയതെന്ന് വന്ന റിപ്പോർട്ടിനെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്.

ബലാത്സംഗ കേസിൽ കുറ്റവാളികളുടെയോ ജീവ പര്യന്തം തടവിന് ശിക്ഷിച്ചവരുടെയോ ശിക്ഷ ഇളവുവരുത്താൻ പാടില്ലെന്നാണ് നിയമം. ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവർത്തിയും രണ്ടും രണ്ടാണെന്ന് ഇത് തെളിയിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

ഇത്തരം നടപടിയിലൂടെ രാജ്യത്തെ സ്ത്രീകൾക്ക് എന്ത് സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ആസാദ് കാ അമൃത് മഹോത്സവം കൊണ്ടുദ്ദേശിയ്ക്കുന്നത് അഞ്ചു മാസം ഗർഭിണിയായ സ്ത്രീയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലുകയും ചെയ്ത പ്രതികളെ സ്വാതന്ത്രരാക്കുന്നു എന്നതാണോയെന്നും, നാരി ശക്തിയെ കുറിച്ച് വാതോരാതെ പറയുന്നവർ എന്ത് സന്ദേശമാണ് രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്നതെന്നും, വാക്കും പ്രവർത്തിയും രണ്ടും വ്യത്യസ്‌തമാണെന്നും , രാജ്യം ഇതെല്ലം കണ്ടുകൊണ്ടാണിരിക്കുന്നതെന്നും മോദി ഓർമ്മിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു

Leave A Reply

Your email address will not be published.