ഇസ്രയേലും തുർക്കിയും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു,പാലസ്‌തീൻ വിഷയം ചർച്ച ചെയ്യും

0

അങ്കാറ : മാസങ്ങളായുള്ള ചർച്ചകൾക്കൊടുവിൽ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും പുനഃസ്ഥാപിച്ചു് തുർക്കി ഔദ്യോഗിക പ്രഖ്യാപനം ഇറക്കി.നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനോട് കൂടി തുർക്കിയും ഇസ്രയേലും പരസ്‌പരം അംബാസ്സഡർമാരെയും കോൺസൽ ജനറൽമാരെയും വീണ്ടും നിയമിക്കും.

നയതന്ത്ര മുന്നേറ്റത്തെ പ്രാദേശിക സ്ഥിരതക്കായുള്ള സുപ്രധാന അസറ്റെന്നും ഇസ്രായേൽ പൗരന്മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സാമ്പത്തിക വാർത്തയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി യായെർ ലാപിഡ് പ്രശംസിച്ചു.ഇസ്രായേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് കഴിഞ്ഞ മാർച്ചു മാസത്തിൽ തുർക്കി സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും വർഷങ്ങളോളം നിന്ന സംഘർഷാവസ്ഥയ്ക്ക് മാറ്റം വന്നത്.

ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതു കൊണ്ട് പാലസ്റ്റീൻ വിഷയം ഉപേക്ഷിക്കില്ല എന്ന് തുർക്കി വിദേശകാര്യ മന്ത്രി മേവലെറ്റ് കാവൂസൊഗ് ലു പ്രതികരിച്ചു. 2018 ൽ ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചത് പാലസ്റ്റീനിൽ പ്രതിഷേധമുണ്ടായി .ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിൽ അറുപതോളം പാലസ്തീനികളെ വധിച്ചിരുന്നു.ഇതേത്തുടർന്ന് തുർക്കിയും ഇസ്രയേലും അംബാസ്സിഡർമാരെ പുറത്താക്കിയിരുന്നു

Leave A Reply

Your email address will not be published.