സൽമാൻ റുഷ്‌ദി ഇസ്ലാമിനെ അപമാനിച്ചു, സാത്താനിക് വേഴ്സസ് കുറച്ചു പേജുകളേ വായിച്ചിട്ടുള്ളു. ആയത്തുള്ള ഖുമൈനിയോട് ആരാധനയാണ്.ഹാദി മറ്റാർ

0

ന്യൂയോർക്ക് :  “മുൻ ഇറാനിയൻ നേതാവിനെ ഞാൻ ബഹുമാനിക്കുന്നു,അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്.റുഷ്‌ദി തന്റെ എഴുത്തിലൂടെ ഇസ്ലാമിനെ അപമാനിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.അയാളെ എനിക്ക് ഇഷ്ടമല്ല.യൂ ട്യൂബിൽ അയാളുടെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.സാത്താനിക് വേഴ്സസ് കുറച്ചു പേജുകളേ വായിച്ചിട്ടുള്ളു. ” സൽമാൻ റുഷ്‌ദിയെ വധിക്കാൻ ശ്രമിച്ച ഹാദി മറ്റാർ ന്യൂയോർക്ക് പോസ്റ്റിനു നൽകിയ വീഡിയോ ഇന്റർവ്യൂവിൽ പ്രതികരിച്ചു.

സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനു പിന്നാലെ 1989 ;ൽ റുഷ്‌ദിയെ കൊല്ലുവാനുള്ള ഫത്‍വ പുറപ്പെടീച്ച നേതാവായിരുന്നു ആയത്തൊള്ള ഖൊമെയ്‌നി.ന്യൂയോർക്കിൽ വെച്ച് റുഷ്‌ദിക്ക് നേരെ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും , ഹാദി മറ്റാറുമായി ബന്ധമില്ലെന്നും ,ഇറാനെ ആരും കുറ്റപ്പെടുത്തേണ്ടന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഇസ്‌ലാമിനെതിരെയുള്ള റുഷ്‌ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ഇറാൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ന്യൂയോർക്കിൽ ഒരു പൊതുവേദിയിൽ വെച്ച് റുഷ്‌ദി ആക്രമിക്കപ്പെട്ടത്.

Leave A Reply

Your email address will not be published.