1959 ന് ശേഷം വിദേശ നിക്ഷേപങ്ങൾ സ്വാഗതം ചെയ്ത് ക്യൂബ

0

ഹവാന : അറുപത് വർഷത്തിനിടെ ആദ്യമായി രാജ്യത്തെ ആഭ്യന്തര മൊത്ത വ്യാപാര മേഖലയിൽ വിദേശ നിക്ഷേപങ്ങൾ സ്വാഗതം ചെയ്ത് ക്യൂബ.വിദേശ നിക്ഷേപകർക്ക് ഭാഗീഗമായോ പൂർണ്ണമായോ നിക്ഷേപം നടത്താവുന്ന രീതിയിലായിരിക്കും നിയമ ഭേദഗതികൾ കൊണ്ടുവരിക.എല്ലാ പരിശോധനകളും പൂർത്തീകരിച്ചതിനു ശേഷമായിരിക്കും വിദേശികൾക്ക് അവസരമൊരുക്കുക എന്ന് ക്യൂബൻ സർക്കാർ വ്യക്തമാക്കി.

ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടയിലാണ് ആഭ്യന്തര വ്യവസായം ബലപ്പെടുത്തുന്നതിനും ചരക്കു ക്ഷാമം പരിഹരിക്കുന്നതിനും വേണ്ടി കമ്മ്യൂണിസ്റ് സർക്കാരിന്റെ ഈ തീരുമാനം.

വിദശ കറൻസിയും അസംസ്കൃത വസ്തുക്കളും ലഭിക്കുന്നതിൽ രാജ്യത്തെ കമ്പനികൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.വ്യാപാര രംഗത്ത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദേശ നിക്ഷേപങ്ങൾ വരുന്നതോടെ മരുന്ന് ,വസ്ത്രം ,ഭക്ഷണം തുടങ്ങിയ ആവശ്യ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നാണ് കമ്മ്യൂണിസ്റ് സർക്കാർ പ്രതീക്ഷിക്കുന്നത് എന്ന് ക്യൂബൻ സാമ്പത്തികകാര്യ മന്ത്രി അലജാൻഡ്രോ ഗിൽ അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.