മലയാളി സൈനികനെ കാണാതായി ,അന്വേഷണം തുടങ്ങി

0

മലയാളി സൈനികനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമൽ ശിവരാജനെയാണ് മധ്യപ്രദേശ് പച്മഡിയിൽ വച്ച് തിങ്കളാഴ്ച കാണാതായത്. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ജവാനെ കാണാതായത്.

മധ്യപ്രദേശ് പൊലീസും സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  മധ്യപ്രദേശിലെ പച്മഡി എ ഇ സി‌ ട്രെയിനിങ് കോളേജ് ആൻഡ് സെന്ററിലാണ് നിലവിൽ നിർമൽ സേവനം അനുഷ്ഠിച്ചിരുന്നത്. മാമംഗലം ഭാഗ്യതാര നഗറിൽ പെരുമൂഴിക്കൽ പി കെ ശിവരാജന്റെ മകനാണ്.ഓഗസ്റ്റ് 15 ന് ഭാര്യയെ ജബൽപൂരിൽ എത്തി സന്ദർശിച്ച ശേഷം മടങ്ങുകയാണെന്ന് വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. 15 ന് വൈകീട്ട് 7.30 നാണ് വീട്ടുകാരെ വിളിച്ചത്. ജോലിസ്ഥലത്തേക്ക്‌ എത്താൻ 85 കിലോമീറ്റർ കൂടിയുണ്ടെന്നും മഴ കാരണം റോഡിൽ തടസ്സങ്ങളുണ്ടെന്നുമാണ് പറഞ്ഞത്.

ജബൽപൂരിൽ സൈന്യത്തിൽ തന്നെ ക്യാപ്റ്റനായ ഭാര്യയെയും രാത്രി എട്ടരയോടെ ഫോണിൽ വിളിച്ചിരുന്നു. റോഡിൽ തടസ്സമുള്ളതിനാൽ വഴി മാറിയാണ് സഞ്ചരിക്കുന്നതെന്നും പറഞ്ഞു. ഇതിനു ശേഷം ഒരു വിവരവും ലഭിച്ചിട്ടില്ല. വാഹനത്തിലെ ജിപിഎസും വീട്ടുകാരുമായി ഷെയർ ചെയ്തിരുന്നു. കണ്ടെത്താനുള്ള തിരച്ചിൽ നടക്കുകയാണെന്ന് നിർമൽ ജോലി ചെയ്യുന്ന യൂണിറ്റിലെ കേണൽ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.