പലസ്‌തീൻ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളിൽ റൈഡ് ,പിന്നാലെ അടച്ചുപൂട്ടൽ

0

ടെൽഅവീവ് : പാലസ്റ്റീൻ മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകളിൽ റൈഡ് നടത്തി തീവ്രവാദ സംഘടനകളെന്നു മുദ്രകുത്തി അടച്ചുപൂട്ടി ഇസ്രായേൽ സൈന്യം. ആറ് പാലസ്റ്റിൻ സംഘടനകളുടെ ഓഫീസുകൾ സീൽ വെച്ച് നോട്ടീസ് പതിച്ചു ഇസ്രായേൽ സൈന്യം.

സെൻട്രൽ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ സംഘടനാ ഓഫീസുകളാണ് അടച്ചു പൂട്ടിയത്.മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേരെ ഉയരുന്ന എതിർശബ്ദങ്ങളെയും വിമർശനങ്ങളെയും അടിച്ചമർത്താനും നിശബ്ദമാക്കാനുമാണ് ഇസ്രായേലിൻറെ നീക്കമെന്ന് പാലസ്റ്റീൻ സംഘടനകൾ ആരോപിച്ചു .തങ്ങളുടെ പൊളിറ്റിക്കൽ ആക്ടിവിസത്തിനെതിരായ ഇസ്രായേലിൻറെ പ്രതികാര നടപടിയാണ് ഇതെന്ന് പാലസ്റ്റീൻ സംഘടനകൾ പറഞ്ഞു.

ഈ സംഭവം നയതന്ത്ര തലത്തിൽ തന്നെ ഇസ്രേയലിന് തിരിച്ചടിയായിട്ടുണ്ട്.,സംഭവത്തിൽ ഇസ്രേയലിൽ നിന്നും വിശദീകരണം തേടാൻ യു.എസ്.സ്റ്റേറ്റ് ഡിപ്പാർട് മെന്റ് തീരുമാനിച്ചു.വിവിധ അന്താരാഷ്ട്ര സംഘടനകൾ ഇസ്രേയലിന്റെ നടപടിയെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്

Leave A Reply

Your email address will not be published.