റോഹിങ്ക്യൻ അപയാർഥികൾ രാജ്യ സുരക്ഷക്ക് ഭീഷണി യാണെന്നും അവരെ കയറ്റി അയക്കണമെന്നുമുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനക്കെതിരെ ശശി തരൂർ.

0

ന്യൂഡൽഹി. ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർഥികളുടെ പുനരദിവാസവുമായി ബന്ധപ്പെട്ട ബി ജെ പി നേതാക്കളുടെ പ്രസ്താവനയിൽ പ്രതികരിച്ചു ശശിതരൂരും മനീഷ് തിവാരിയും.

മ്യാൻ മറിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്ലിംങ്ങൾക്ക് താമസിക്കാൻ ഡൽഹിയിൽ ഫ്ലാറ്റ് പണിയാൻ പദ്ധതി യില്ലെന്ന്‌ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. റോഹിങ്ക്യൻങ്ങൾക്ക് ഡൽഹിയിൽ സർക്കാർ താമസ സൗകര്യം ഒരുക്കുന്നു എന്ന ട്വീറ്റ് ചെയ്തത്  കേന്ദ്ര മന്ത്രി ഹർ ദീപ് സിംഗ് പുരി ആയിരുന്നു.

അത്തരത്തിൽ ഒരു പ്രഖ്യാപനം നടന്നിട്ടില്ലെന്നും അനധികൃത കുടിയേറ്റ ക്കാർക്ക് നിലവിൽ താമസമൊരുക്കുന്നത് പരിഗണനയിൽ ഇല്ലന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു. “ശരിയായത് എന്ന് ഞാൻ വിശ്വസിക്കുന്ന കേന്ദ്ര മന്ത്രി ഹർദിപ് പുരിയുടെ പ്രസ്താവനയെ അസാധുവാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മനോഭാവം എന്നെ തീർത്തും ഞെട്ടിച്ചു. എന്റെ സുഹൃത്തു ആയ ഹർദീപ് പുരി യു എന്നിന്റെ ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇന്ത്യ യുടെ അമ്പാസിഡർ ആയിരുന്നു. ഇന്ത്യ യുടെ ദീർഘകാല മാനുഷിക പാരമ്പര്യത്തിനു അനുസൃതമായി അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തി പിടിക്കാൻ തങ്ങൾക്കു ബാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാം. സർക്കാറിനുള്ളിലുണ്ടായ ഈ ആശയ കുഴപ്പം ഇന്ത്യ യെ പോലുള്ള ഒരു രാജ്യത്തിനു അപമാനം ആണെന്ന് ശശിതരൂർ പറഞ്ഞു. അഭയാർത്ഥികളെ അവർ ചൂഷണവും പീഡനവും ഭയക്കുന്ന രാജ്യങ്ങളിലേക്ക് നമ്മൾ ഒരിക്കലും തിരിച്ചയക്കില്ല. കാലങ്ങളായി അഭയാർത്ഥികളെ സ്വാഗതം ചെയ്യുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന അഭിമാനകരമായ പാരമ്പര്യംമാണ് ഇന്ത്യ ക്ക് ഉള്ളതെന്നും ഇന്ത്യ ൻ സംസ്കാരത്തെ ദയവു ചെയ്തു ബി ജെ പി വഞ്ചിക്കരുത് എന്നും തരൂർ  പറഞ്ഞു.റോഹിങ്ക്യൻ ജനതയുടെ ദുരിതം ഹൃദയ ഭേതകമാണ്. പീഡനം, വംശ ഹത്യ, ബലാത്സംഗം, എന്നീ ക്രൂരതകളിൽ നിന്നും പാലായനം ചെയ്തവരാണ് ഇവർ അനധികൃത കുടിയേറ്റക്കാർ ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി യാണെങ്കിൽ യു. എസ്, യൂറോപ്, തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഒരുരേഖയുമില്ലാതെ കറങ്ങിനടക്കുന്ന ഇന്ത്യാ ക്കാരെ കുറിച്ച് എന്താണ് ബി ജെ പി സർക്കാറിന്  പറയാനുള്ളത് എന്നും കോൺഗ്രസ്‌  നേതാവ് ലോകസഭ എം പി യുമായ മനീഷ് തിവാരി ചോദിച്ചു.

Leave A Reply

Your email address will not be published.