ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി മെമ്മോറിയൽ വിവാദമാകുന്നു

0

ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി മെമ്മോറിയലിന്റെ പുറംകവർ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പുസ്തകത്തിന്റെ കവറിനെ ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. കവറിനെതിരെ ശക്തമായി പ്രതികരിച്ച് ചിന്തകൻ സണ്ണി എം കപിക്കാട് രംഗത്ത് വന്നു. വ്യത്യസ്തമായ പുസ്തക കവറുകൾ കൊണ്ട് പ്രശസ്തനായ സൈനുൽ ആബിദിന്റെതാണ് കവർ ഡിസൈന്‍. മാർക്കറ്റിംഗിന്റെ ഭാഗമാണ് വ്യത്യസ്തമായ കവർ എന്ന് ഒരു വിഭാഗം പറയുമ്പോഴും കേരളത്തിലെ ദളിത് ചിന്തകരേയും സാംസ്കാരിക പ്രവർത്തകരേയും ഡീസീ ബുക്ക്സിന്റെ ഈ പുസ്തക കവർ ചൊടിപ്പിച്ചിരിക്കുകയാണ്.

അംബദ്കറെ സവർണ്ണാധിപത്യത്തിൻ കീഴിലാക്കാനുള്ള ശ്രമം പലകോണുകളിൽ നിന്നും നടന്നിട്ടുള്ളതിനാലാണ് ഈ വിവാദത്തിന് ശക്തി കൂടുന്നത്. എസ് ഹരീഷ് അടക്കമുള്ള നിരവധി എഴുത്തുകാര്‍ പുറത്തിറങ്ങിയ വിവാദപരമായ കവർ പങ്കുവെച്ചിരുന്നു.
Leave A Reply

Your email address will not be published.