വിസ്മയ മോഹൻലാലിൻറെ കവിത സമാഹാരം ” നക്ഷത്ര ധൂളികൾ ” പ്രകാശനം ഇന്ന് തൃശ്ശൂരിൽ

0

തിരുവനന്തപുരം: മോഹൻലാലിൻെ മകൾ വിസ്മയ  മോഹൻലാൽ എഴുതിയ പുസ്തകം പ്രകാശനത്തിന്. താരം തന്നെയാണ് മകളുടെ പുസ്തകത്തെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്. ‘Grains of Stardust’ എന്ന കവിത സമാഹാരത്തിൻ്റെ മലയാള പരിഭാഷയാണ് പുസ്തകം.പെൻഗ്വിൻ ബുക്സ് നേരത്തെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൻറെ പരിഭാഷയാണ് പ്രകാശനം ചെയ്യുന്നത്.

മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്

എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം,  എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ്  പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!

Leave A Reply

Your email address will not be published.