സിംബാവെക്കെതിരെ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യൻ ടീം

0

വിജയകരമായ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം സിംബാവെക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം (Team India). ആഗസ്ത് 18ന് തുടങ്ങുന്ന പരമ്പരയിൽ ശിഖർ ധവാനാണ് (Shikhar Dhawan) ഇന്ത്യയെ നയിക്കുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമായിരിക്കും പരമ്പര.

  • HOME
  • »

  • NEWS
  • »

  • SPORTS
  • »

  • ZIM VS IND | സിംബാവെക്കെതിരെ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യൻ ടീം; മത്സരം എവിടെ കാണാം? അറിയേണ്ടതെല്ലാം

ZIM vs IND | സിംബാവെക്കെതിരെ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യൻ ടീം; മത്സരം എവിടെ കാണാം? അറിയേണ്ടതെല്ലാം

താരതമ്യേനെ ദുർബലരാണെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിൽ സിംബാവെയും ആത്മവിശ്വാസത്തിലാണ്.

  • LAST UPDATED : 
  • SHARE THIS:
വിജയകരമായ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം സിംബാവെക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം (Team India). ആഗസ്ത് 18ന് തുടങ്ങുന്ന പരമ്പരയിൽ ശിഖർ ധവാനാണ് (Shikhar Dhawan) ഇന്ത്യയെ നയിക്കുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമായിരിക്കും പരമ്പര.
താരതമ്യേനെ ദുർബലരാണെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിൽ സിംബാവെയും ആത്മവിശ്വാസത്തിലാണ്. ബംഗ്ലാദേശിനെതിരെ ഈയടുത്ത് നടന്ന ടി20 പരമ്പരയിൽ അവർ വിജയം നേടിയിട്ടുണ്ട്. ടെസ്റ്റ് കളിക്കുന്ന ടീമിനെതിരായ അവരുടെ ആദ്യ ടി20 പരമ്പര വിജയമാണിത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ അവർ 2-1നും വിജയം നേടിയിട്ടുണ്ട്. ആദ്യത്തെ രണ്ട് ഏകദിനങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ടീം ജയിച്ച് കയറിയത്. ഒരുകാലത്ത് മികച്ച ടീമായിരുന്ന സിംബാവെ ക്രിക്കറ്റ് തിരിച്ചുവരുന്നുവെന്നാണ് ഈ പ്രകടനങ്ങളിലൂടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

ബാറ്റർ സിക്കന്തർ റാസയുടെ ഫോമിലാണ് സിംബാവെയുടെ പ്രതീക്ഷയത്രയും. ബംഗ്ലാദേശിനെതിരെ സിംബാവെ ജയിച്ച രണ്ട് മത്സരങ്ങളിലും അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. റാസ മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യയുടെ യുവ ബൌളിങ് നിര വിയർക്കുമെന്ന് ഉറപ്പാണ്. മികച്ച ബൌളർ കൂടിയാണ് റാസയെന്നത് ശ്രദ്ധേയമായ കാര്യമാണ്. റെജിസ് ചകബ്വ, ഇന്നസെന്റ് കെയ തുടങ്ങിയവരും സിംബാവെയുടെ പുതിയ പ്രതീക്ഷകളാണ്.

നായകൻ രോഹിത് ശർമ്മ, മുൻ നായകൻ വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ തുടങ്ങിയ സീനിയ‍ർ താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. യുവതാരങ്ങളുടെ പ്രകടനത്തിലാണ് പ്രതീക്ഷ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ടീമിലുണ്ട്. പരിചയ സമ്പത്ത് കുറഞ്ഞ ഒരു ടീമിനെ നയിക്കുകയെന്ന് ധവാനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരിക്കില്ല. എന്നാൽ മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ധവാൻ ടീമിനെ നയിച്ചപ്പോൾ ഇന്ത്യ 3-0ന് വിജയം നേടിയിട്ടുണ്ട്.
Leave A Reply

Your email address will not be published.