അവർ പ്രതികൾ, പിന്നെന്തിനു സ്വീകരണം ,എന്താണിവിടെ നടക്കുന്നത്. ബിൽക്കീസ് ബാനു കേസിൽ വിധി പറഞ്ഞ ജഡ്‌ജി യു.ഡി.സെൽവി

0

” പ്രതികൾക്ക് സ്വീകരണം നൽകിയത് ശരിയല്ല,അവർ പ്രതി ചേർക്കപ്പെട്ടവരാണ്, സുപ്രീം കോടതി പോലും അതിനെ ശെരി വെച്ചതുമാണ്, അതിന്റെ അർഥം എന്താണ് ,അവർ കുറ്റക്കാരാണെന്നാണ് ,” ബിൽക്കീസ് ബാനു കേസിൽ പുറത്തിറങ്ങിയ പ്രതികൾക്ക് സ്വീകരണ ചടങ്ങു നൽകിയ നടപടിയെ അപലപിച്ച് വിധി പറഞ്ഞ ജഡ്‌ജി യു.ഡി.സെൽവി.കേസിൽ പ്രതികളായ പതിനൊന്നു പേരെയും ശിക്ഷിക്കാൻ ഉത്തരവിട്ട ട്രയൽ കോടതി ജഡ്‌ജിയായിരുന്നു യു.ഡി.സെൽവ.

കേസിൽ തെളിവുകളും മൊഴികളും സൂക്ഷ്‌മ പരിശോധന നടത്തി പ്രതികൾക്ക് ശിക്ഷ വിധിച്ചത് സെൽവിയായിരുന്നു.ഈ വിധി ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശെരി വെക്കുകയും ചെയ്തിരുന്നു.പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പക്ഷെ പ്രതികൾക്ക് എന്തുകൊണ്ട് വധ ശിക്ഷ നൽകിയില്ല എന്നത് സംബന്ധിച്ച് എൻ്റെ വിധിയുടെ അവസാന പാരഗ്രാഫിൽ എഴുതിയിട്ടുണ്ട്.

ബൽക്കീസ് ബാനു ധൈര്യമായി തന്നെയാണ് കേസിലുടനീളം നിന്നത്.ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്നെ ബലാത്സംഗം ചെയ്തവരെ ബാനു തിരിച്ചറിഞ്ഞു.പ്രതികളെ നേരത്തെ പരിചയമുണ്ടായിരുന്നു.അവർ ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരായിരുന്നു.

കേസിൽ പ്രതികളെ വിട്ടുകൊണ്ടുള്ള സർക്കാർ നടപടിയെ ജനങ്ങൾക്ക് ചോദ്യം ചെയ്യാം.അങ്ങനെ വന്നാൽ വിധി ജുഡീഷ്വൽ റിവ്യൂ നടത്താനുള്ള അധികാരം കോടതിക്കുണ്ട്. ജഡ്‌ജി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.