ഇന്ന് പന്ത്രണ്ട് മണിയോടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നി, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പന്ത്രണ്ട് മണിയോടെ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിടും. യുപിയില്‍ ആറു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി പ്രധാന സാന്നിദ്ധ്യമാണെങ്കിലൂം യുപി തെരഞ്ഞെടുപ്പായിരിക്കും ഏവരുടേയും ശ്രദ്ധാകേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ്ഫലം ഏറെ നിര്‍ണ്ണായകമായിരിക്കുമെന്നാണ് വിലയിരുത്തല്‍.യുപിയില്‍ സമാജ്വാദ് പാര്‍ട്ടിയും ബിഎസ്പിയുമായിട്ടാണ് ബിജെപിയ്ക്ക് കൊന്പു കോര്‍ക്കേണ്ടി വരിക. ഷീലാ ദീക്ഷിതിനെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസും ഇടയിലുണ്ട്. പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യത്തിന് പ്രധാന വെല്ലുവിളി കോണ്‍ഗ്രസാണെങ്കിലും ആം ആദ്മി പാര്‍ട്ടിയ്ക്കും പ്രതീക്ഷയുണ്ട്. ഗോവയിലും ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ച വേണ്ടതുണ്ട്. ഒപ്പം മണിപ്പൂരില്‍ കോണ്‍ഗ്രസിനെ വീഴ്ത്തുകയും വേണം. ഈറോം ശര്‍മ്മിളയും ഇത്തവണ മണിപ്പൂരിന്‍റെ അങ്കത്തട്ടിലുണ്ട്. കള്ളപ്പണവും കള്ളനോട്ടു പ്രതിസന്ധിയും പരിഹരിക്കുന്നതിനായി ബിജെപി നടപ്പാക്കിയ നോട്ട് അസാധുവാക്കലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും പ്രധാന പരീക്ഷയായി ഈ തെരഞ്ഞെുടുപ്പ് മാറുമെന്നാണ് സൂചനകള്‍.

Comments are closed, but trackbacks and pingbacks are open.