സൽമാൻ ഖാൻ ചിത്രത്തില്‍ ഇഷ തൽവാർ

സൽമാൻ ഖാൻ ചിത്രം ട്യൂബ് ലൈറ്റിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഇഷ തൽവാർ. 1962ലെ ഇന്തോ – ചൈനീസ് യുദ്ധസമയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കബീർ ഖാനാണ്. അതിഥി താരമായാണ് എത്തുന്നതെങ്കിലും വളരെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ തനിക്കെന്ന് ഇഷ വ്യക്തമാക്കുന്നു. മുംബയിലും മണാലിയിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. ബോളിവുഡിൽ സ്ഥിരം സാന്നിദ്ധ്യമായി മാറുന്നുണ്ടെങ്കിലും മലയാളത്തിൽ നല്ല അവസരത്തിനായി കാത്തിരിക്കുകയാണ് ഇഷ തൽവാർ.

Comments are closed, but trackbacks and pingbacks are open.