ഡോണള്‍ഡ് ട്രംപിന്‍റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍ : ഡോണള്‍ഡ് ട്രംപിന്‍റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. കമ്യൂണിക്കേഷന്‍-റിസര്‍ച്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണക്യാമ്പില്‍ പ്രധാന പങ്കുവഹിച്ചയാളാണ് രാജ് ഷാ. ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റെനെതിരായ പ്രാചാരണത്തിന് രൂപംനല്‍കിയത് ഇദ്ദേഹമാണ്. ഗുജറാത്തില്‍നിന്ന് കുടിയേറിയ കുടുംബത്തിലെ അംഗമാണ് രാജ്. ആദ്യം ഷിക്കാഗോയിലായിരുന്ന കുടുംബം പിന്നീട് കണക്ടിക്കട്ടിലേക്ക് മാറി. ഹെയ്തിയിലും ഫിലിപ്പീന്‍സിലും അമേരിക്കയുടെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‍റെ ചുമതലക്കാരനായിരുന്നു.

Comments are closed, but trackbacks and pingbacks are open.