വിപണി പിടിക്കാന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഫിയറ്റ്

മുംബൈ: കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ്, രണ്ട് മോഡലുകളുടെ വില കുറച്ചു. രാജ്യത്തെ കാര്‍ വിപണിയില്‍ നാമമാത്ര സാന്നിദ്ധ്യം മാത്രമുള്ള ഫിയറ്റ്, കൂടുതല്‍ വില്‍പ്പന ലക്ഷ്യമിട്ടാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവ് ഉടനടി പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴ് ശതമാനത്തിലധികമുള്ള വന്‍ വിലക്കുറവാണ് ഫിയറ്റ് ലിനിയ, പുണ്ടോ എന്നീ മോഡലുകള്‍ക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ലിനിയക്ക് 7.3 ശതമാനവും പുണ്ടോയ്ക്ക് ഏഴ് ശതമാനവും വിലക്കുറവ് ലഭിക്കും. അവന്‍റ്റ്യുറയും അര്‍ബന്‍ ക്രോസുമടക്കമുള്ള ഏതാനും മോഡലുകളുടെ വില കഴിഞ്ഞ വര്‍ഷം തന്നെ ഫിയറ്റ് കുറച്ചിരുന്നു. വിപണി പിടിക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കമെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടത്. നിലവില്‍ രാജ്യത്തെ ആകെ കാര്‍ വിപണിയുടെ ഒരു ശതമാനം മാത്രമാണ് ഫിയറ്റിന്‍റെ വില്‍പ്പന.

Comments are closed, but trackbacks and pingbacks are open.