സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം; കിരീടം ഉറപ്പിച്ച് കേരളം

പൂനെ: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം. അനസാന ദിനമായ ഇന്ന് ക്രോസ് കണ്‍ട്രി ഉള്‍പ്പടെ 12 ഫൈനലുകള്‍ നടക്കും. 200, 800, 400 മീറ്റര്‍ ഹര്‍ഡില്‍സ് 4 X 100 മീറ്റര്‍ റിലേ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഫൈനലുകള്‍. ഏഴ് സ്വര്‍ണവും 11 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 79 പോയിന്റോടെ കേരളം ഏറക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ചു വെങ്കലവുമുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.

Comments are closed, but trackbacks and pingbacks are open.