പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അമേരിക്കയുടെ ആരോപണം തള്ളി റഷ്യ

മോസ്കോ : അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണം തള്ളി റഷ്യ. അമേരിക്കയുടെ ഇത്തരം ആരോപണങ്ങള്‍ എതിരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് സമാനമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനവിധിയെ സ്വാധീനിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇടപെട്ടെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കയുടെ ആരോപണം. ഇതുസംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റിപ്പോര്‍ട്ട് ലഭിച്ചശേഷം റഷ്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇത്. ഈ നടപടി അത്യന്തം അസ്വസ്ഥജനകമാണ്. അമേരിക്കയുടെ ഇന്റലിജന്‍സ് ഏജന്‍സികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്- അദ്ദേഹം പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.