കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുംവിധം ഗോവയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു.ഈ മാസം ആദ്യം ബെനോലിം എന്ന സ്ഥലത്ത് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ”ബി.ജെ.പിയോ കോണ്‍ഗ്രസോ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കരുത്. പകരം പണം സ്വീകരിച്ച്‌ ‘ആപ്’ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണം” എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. ജനുവരി നാലിന് ഗോവയില്‍ നിലവില്‍വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിതെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസാണ് കെജ്രിവാളിനെതിരെ കമീഷനില്‍ പരാതി നല്‍കിയത്.

Comments are closed, but trackbacks and pingbacks are open.