ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
റയിൽവേ മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 2 (ശമ്പളം: 19900 രൂപ), 5 (ശമ്പളം: 29200 രൂപ) വിഭാഗങ്ങളിലായി ആകെ 10 ഒഴിവുകളാണുള്ളത്. അത്ലറ്റിക്സ്, ബോഡി ബിൽഡിംഗ്, കബഡ്, വോളിബോൾ, പവർലിഫ്ടിംഗ്, ബാസ്ക്കറ്റ്ബോൾ, എന്നിവയിൽ നിശ്ചിതയോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
തസ്തിക, യോഗ്യത:
സീനിയർ ക്ലാർക്ക് – ബിരുദം
ജൂനിയർ ക്ലാർക്ക് – 12ാം ക്ലാസ് തത്തുല്യം
ടെക്നീഷ്യൻ ഗ്രേഡ് ITI അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐ.ടി.ഐ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ടൈപ്പിങ് അറിഞ്ഞിരിക്കണം.
ലെവൽ 5 തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അത്ലറ്റിക്സ്, പവർലി്ര്രഫിംഗ് എന്നിവയിലൊന്നിൽ സീനിയർ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഒളിമ്പിക്സിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ വേൾഡ് കപ്പ് (ജൂനിയർ/ സീനിയർ വിഭാഗം) വേൾഡ് ചാമ്പ്യൻഷിപ്പ് (ജൂനിയർ/ സീനിയർ വിഭാഗം), ഏഷ്യൻ ഗെയിംസ് (സീനിയർ വിഭാഗം) കോമൺവെൽത്ത് ഗെയിംസ് (സീനിയർ വിഭാഗം) എന്നിവയിലൊന്നിൽ കുറഞ്ഞത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കണം.
ലെവൽ 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഐറ്റത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് വേൾഡ് കപ്പ് (ജൂനിയർ/സീനിയർ വിഭാഗം), വേൾഡ് ചാമ്പ്യൻഷിപ്പ് (ജൂനിയർ/ സീനിയർ വിഭാഗം), ഏഷ്യൻ ഗെയിംസ് (സീനിയർ വിഭാഗം) കോമൺവെൽത്ത് ഗെയിംസ് (സീനിയർ വിഭാഗം) എന്നിവയിലൊന്നിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് (ജൂനിയർ/സീനിയർ വിഭാഗം) ഏഷ്യൻ ചാമ്പ്യൻഷിപ്പ്(ജൂനിയർ/സീനിയർ വിഭാഗം), സാഫ് ഗെയിംസ് (സീനിയർ വിഭാഗം), യു.എസ്.ഐ.സി (വേൾഡ് റെയിൽവേസ്), ചാമ്പ്യൻഷിപ്പ് (സീനിയർ വിഭാഗം) എന്നിവയിലൊന്നിൽ മൂന്നാം സ്ഥാനം നേടിയിരിക്കണം. അല്ലെങ്കിൽ ദേശീയ സീനിയർ/യൂത്ത്/ജൂനിയർ ചാമ്പ്യൻഷിപ്പിൽ 3ാം സ്ഥാനം അല്ലെങ്കിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിരിക്കണം. 2014 ഏപ്രിൽ 4ന് ശേഷമുള്ള നേട്ടങ്ങൾ മാത്രമാണ് പരിഗണിക്കുക.
അപേക്ഷിക്കേണ്ട വിധം: www.icf.indianrailways.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷയുടെ മാതൃക ലഭ്യമാണ്. കവറിനു മുകളിൽ Application for Sports Recruitment (Open Advertisement) എന്ന് രേഖപ്പെടുത്തണം. വിലാസം: ASSISTANT PERSONAL OFFICER/INTEGRAL COACH FACTORYCHENNAI – 600038 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 13.
Comments are closed, but trackbacks and pingbacks are open.