സ്വതന്ത്ര വ്യാപാര ഉടമ്പടിയിലൂടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരത്തില്‍ ഏര്‍പ്പെടാനാണ് ആഗ്രഹിക്കുന്നത്; തെരേസ മെയ്

ലണ്ടന്‍ : ബ്രെക്സിറ്റിനുശേഷം യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ‘ഭാഗിക അംഗത്വം’ നിലനിര്ത്തില്ലെന്നും ഇയുവില്‍ നിന്നുള്ള പൂര്‍ണമായ വേര്‍പെടലാണ് ഉദ്ദേശിക്കുന്നതെന്ന്പ്രധാനമന്ത്രി തെരേസ മെയ് തന്‍റെ ബ്രെക്സിറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇയു ഒറ്റക്കമ്പോളത്തില്നി്ന്നുള്ള ബ്രിട്ടന്‍റെ പിന്മാറ്റവും മെയ് പ്രഖ്യാപിച്ചു. സ്വതന്ത്ര വ്യാപാര ഉടമ്പടിയിലൂടെ കൂടുതല്‍ ശക്തവും സമഗ്രവുമായി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരത്തില്‍ ഏര്‍പ്പെടാനാണ് ബ്രിട്ടന്‍ ആഗ്രഹിക്കുന്നതെന്ന് മെയ് പറഞ്ഞു. ബ്രിട്ടനും ഇയുവുമായുള്ള വേര്പികരിയല്‍ ഉടമ്പടിപാര്‍ലമെന്‍റ അംഗീകാരം ലഭിക്കുമെന്നും അവര്‍ ഇതാദ്യമായി പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, ഉടമ്പടി പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് അവര്‍ വ്യക്തമാക്കിയില്ല. ജൂണ്‍ 23ലെ ബ്രെക്സിറ്റ് ജനവിധിക്കുശേഷം ഇതാദ്യമായാണ് മെയ് ഇക്കാര്യത്തില്‍ നേരിട്ടുള്ള പ്രസംഗം നടത്തിയത്. മാര്‍ച്ച്‌ അവസാനത്തോടെയാണ് ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമാകുക. ഇതിനായി ബ്രിട്ടന്‍ എന്തൊക്കെ ഉപാധികളാണ് മുന്നോട്ടുവയ്ക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച ആദ്യ ഔദ്യോഗിക പ്രസംഗത്തില്‍ മെയ് 12 ഉപാധികള്‍ മുന്നോട്ടുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.