അറുപത്തിരണ്ടാം വയസ്സില്‍ അച്ഛനാകാനൊരുങ്ങി മിസ്റ്റര്‍ ബീന്‍

0

മിസ്റ്റര്‍ ബീന്‍ എന്ന് കേള്‍ക്കുമ്പോഴേ ലോകമെങ്ങുമുള്ള ആരാധകരില്‍ വിരിയുന്ന ചിരി തന്നെയാണ് ബീനിന്റെ വിജയം. റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന നടനെ മിസ്റ്റര്‍ ബീന്‍ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് എന്നും താല്‍പ്പര്യം. അത്രയേറെ ബീന്‍ പ്രേഷകരുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ റൊവാന്‍ അറ്റ്കിന്‍സണ്‍ അറുപത്തിരണ്ടാം വയസ്സില്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. മകനേക്കാള്‍ പത്ത് വയസ്സ് മാത്രം പ്രായക്കൂടുതലുള്ള നടി ലൂയിസ് ഫോര്‍ഡിലുള്ള അറ്റ്കിന്‍സന്റെ ആദ്യത്തെ കുഞ്ഞാണിത്. അറ്റ്കിന്‍സണും മുപ്പത്തിമൂന്നുകാരിയായ ലൂയിസും മൂന്ന് വര്‍ഷമായി ഒന്നിച്ചാണ് താമസം.
അറ്റ്കിന്‍സണിന് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. മൂത്ത മകന് ഇരുപത്തിമൂന്ന് വയസ്സായി. രണ്ടാമത്തെ മകള്‍ക്ക് ഇരുപത്തിയൊന്നും. ചാനല്‍ 4ന്റെ ഹാസ്യ പരിപാടികളിലൂടെ പ്രശസ്തയായ നടിയാണ് ലൂയിസ്. 2013ല്‍ ഒരുമിച്ചൊരു നാടകം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്.
ബി.ബി.സിയിലെ മുന്‍ മേക്കപ്പ് ആര്‍ടിസ്റ്റായ ഇന്ത്യന്‍ വംശജ സുനേത്ര ശാസ്ത്രി ആണ് അറ്റ്കിന്‍സണിന്റെ ആദ്യ ഭാര്യ. ഇരുപത്തിയഞ്ച് വര്‍ഷമാണ് ആ ബന്ധം നീണ്ടു നിന്നത്. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Leave A Reply

Your email address will not be published.