ഐ. എസ്.എല്‍. സീസണ് 4 : നാളെ കൊടിയേറ്റം കുറിക്കും
കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശത്തിരയടങ്ങാത്ത മണ്ണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗെന്ന ഫുട്ബാള്‍ വസന്തം. ആയിരങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ വസന്തം വിരിയാന്‍ മണിക്കൂറുകള്‍ മാത്രം. അഞ്ചുമാസത്തോളം നീളുന്ന സീസണിനാണ് വെള്ളിയാഴ്ച കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്േറ്റഡിയത്തില്‍ തുടക്കമാകുന്നത്. ടീമുകളുടെയും കളിയുടെയും എണ്ണം ഇക്കുറി വര്‍ധിച്ചിട്ടുണ്ട്. ബംഗളൂരു എഫ്.സി, ജാംഷഡ്പുര്‍ എഫ്.സി എന്നിവരുള്‍പ്പെടെ 10 ടീമുകള്‍, ഫൈനല്‍ ഉള്‍പ്പെടെ 95 കളികള്‍, ലീഗ് ചാമ്ബ്യന്മാര്ക്ക് എ.എഫ്.സി കപ്പ് യോഗ്യത റൗണ്ട് പ്രവേശനം എന്നിങ്ങനെ ഐ.എസ്.എല്ലിെന്റ പുതിയ ചരിത്രത്തുടക്കത്തിനാണ് കൊച്ചി വേദിയാകുന്നത്.
കഴിഞ്ഞ സീസണിലെ ഫൈനലിന് വേദിയായതും കൊച്ചിയായിരുന്നു. അന്ന് ഏറ്റുമുട്ടിയവര്‍തന്നെ പുതിയ സീസണിലെ ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുെന്നന്ന അപൂര്‍വതയും കൊച്ചിക്ക് സ്വന്തം. വെള്ളിയാഴ്ച വൈകീട്ട് 7.15ന് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. എട്ടിനാണ് ഉദ്ഘാടനമത്സരം. നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മത്സരം. അടിമുടി മാറ്റവുമായാണ് ഇരുടീമും തയാറെടുത്തിരിക്കുന്നത്.
സ്വദേശത്തും വിദേശത്തും പര്യടനം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഒരുമാസമായി കൊച്ചിയിലുണ്ട്. ബുധനാഴ്ച വൈകീട്ടോടെ കൊല്‍ക്കത്തയും കൊച്ചിയിലെത്തി. ഇരുടീമും വ്യാഴാഴ്ച അവസാനവട്ട പരിശീലനത്തിനിറങ്ങും. ഉദ്ഘാടനം അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ബഹുവര്‍ണ വൈദ്യുതി വിളക്കുകളാല്‍ സ്റ്റേഡിയം അലങ്കരിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ പ്രകടനങ്ങള്‍ ഉദ്ഘാടനത്തിന് മാറ്റുകൂട്ടും. സല്മാന് ഖാനും കത്രീന കൈഫുമാണ് താരാഘോഷത്തിന് നേതൃത്വം കൊടുക്കുന്നത്.
ഉദ്ഘാടനമത്സരം കൊച്ചിയിലായതിെന്റ ഗുണം ബ്ലാസ്റ്റേഴ്സിനുണ്ട്. ഇക്കുറി കിരീടം നേടാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. എളുപ്പമല്ലെന്ന് അറിയാം. ഏറെ അധ്വാനിക്കേണ്ടതുണ്ട്. കൊല്‍ക്കത്ത മികച്ച ടീമാണ്. കോച്ച് റെനെ മ്യൂലന്‍സ്റ്റീന്റെ പരിശീലനരീതി തികച്ചും വ്യത്യസ്തമാണ്. ചടുലമായ നീക്കങ്ങള്‍ കാലുകളില്‍ ഒളിപ്പിക്കുന്ന യൂറോപ്യന്‍ ഫുട്ബാള്‍ സൗന്ദര്യമാണ് മ്യൂലന്സ്റ്റീെന്റ പരിശീലനരീതി. ടീമിന് സമൂഹമാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന പിന്തുണ അത്ഭുതമുളവാക്കുന്നു.
ഇന്ത്യന്‍ ഫുട്ബാള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഓരോ സീസണ് പിന്നിടുമ്പോ ഴും ഗുണം ലഭിക്കുന്നത് ഇന്ത്യന്‍ ഫുട്ബാള്‍ സമൂഹത്തിനാണ്. ഇപ്പോള്‍ ഒരു ടീമില്‍ ആറ് ഇന്ത്യന്‍ കളിക്കാര്‍ക്കാണ് അവസരം. ഓരോ വര്‍ഷം കഴിയുമ്ബോഴും പ്രാതിനിധ്യം ഉയരും. ഇന്ത്യന്‍ താരങ്ങള്‍ മാത്രം അണിനിരക്കുന്ന സൂപ്പര്‍ ലീഗ് വിദൂരമല്ല. ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള വെല്ലുവിളികള്‍ ഫുട്ബാളിന് ഗുണകരമാണ്. ഫുട്ബാള്‍ കൂടുതല്‍ പ്രഫഷനല്‍ ആകുമ്ബോള്‍ ആരാധകര്‍ തമ്മിലുള്ള കിടമത്സരവും പതിവാണ്.