പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ. ലത അന്തരിച്ചു

0

തൃശൂര്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ.ലത അന്തരിച്ചു. 51 വയസായിരുന്നു. ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച് മുഴുവന്‍ സമയവും പരിസ്ഥിതി പ്രവര്‍ത്തനത്തിന് മാറ്റിവയ്ക്കുകയായിരുന്നു.
ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗമായിരുന്നു. ട്രാജഡി ഒഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിങ് ഒഫ് റിവേഴ്‌സ്, ഡൈയിംഗ് റിവേഴ്‌സ് തുടങ്ങിയ പുസ്തകങ്ങള്‍ രചിട്ടുണ്ട്. പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.