ആര്.സി.സിയില്‍നിന്ന് പെണ്‍കുട്ടിക്ക് എച്ച്.ഐ.വി: കലക്ടറുടെ ഇടപെടലിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷന്
തൃശൂര്‍: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സക്കിടെ രക്തം സ്വീകരിച്ച് ഗുരുതരാവസ്ഥയിലായ ആലപ്പുഴ കായംകുളം സ്വദേശിനിയായ ഒമ്പതുവയസ്സുകാരിയുടെ ജീവന് രക്ഷിക്കാന്‍ ആലപ്പുഴ കലക്ടര്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന് ഉത്തരവിട്ടു. ആന്റി റെട്രോവൈറല്‍ തെറപ്പി (എ.ആര്.ടി) ഉള്‍പ്പെടെ കുട്ടിക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടത് കലക്ടര്‍ ഉടന്‍ ചെയ്യണം. മൂന്നാഴ്ചക്കകം കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമീഷന് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് ഉത്തരവില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരിക്കേ വി.എസ്. അച്യുതാനന്ദെന്റ െഎ.ടി ഉപദേഷ്ടാവായിരുന്ന േജാസഫ് സി. മാത്യു, സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി േജായ് കൈതാരത്ത്, അഡ്വ. കിഷോര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് കമീഷന് ഉത്തരവിട്ടത്. ഇൗ ഘട്ടത്തില്‍ കുട്ടിക്ക് എച്ച്.െഎ.വി ബാധിച്ചോ എന്നും അത് ആരുടെ പിഴവുമൂലമാണെന്നും തര്ക്കിക്കുന്നതിലുപരി ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടതെന്നും കമീഷന് ചൂണ്ടിക്കാട്ടി.
പി.സി.ആര് ടെസ്റ്റ് (പോളിമെറസ് ചെയിന്‍ റിയാക്ഷന്) ഫലത്തില്‍ എച്ച്.െഎ.വി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പറഞ്ഞ് ആര്.സി.സി നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയുന്ന കുട്ടിയുടെ ജീവന് അപകടത്തിലാണെന്നുകാണിച്ചാണ് കമീഷന് പരാതി ലഭിച്ചത്. ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ നടത്തിയ പരിശോധന ഫലത്തിെന്റ അടിസ്ഥാനത്തിലാണ് എച്ച്.െഎ.വി ബാധിച്ചിട്ടില്ലെന്ന് ആര്.സി.സി പറയുന്നത്. ഇൗ റിപ്പോര്‍ട്ടിെന്റ ആധികാരികത സംശയകരമായതിനാല്‍ അന്വേഷണം വേണം. ആര്.സി.സി മുന്‍ൈകയെടുത്ത് നടത്തിയ മൂന്ന് പരിശോധനയിലും എച്ച്.െഎ.വി സ്ഥിരീകരിച്ചതാണ്.
അതില്‍ സംശയമുെണ്ടങ്കില് ദേശീയ മാര്‍ഗനിര്‍ദേശം അനുസരിച്ച് അടുത്തതായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പരിശോധന നടത്തേണ്ടത്. അത് ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.