ഉപഭോക്താക്കള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത‍യുമായി പേടിഎം

0

നിങ്ങള്‍ പേടിഎം ഉപഭോക്താവാണോ? എങ്കില്‍ നേടാം ഐസിഐസിഐ ബാങ്കില്‍ നിന്ന് ഹ്രസ്വകാല പലിശ രഹിത വായ്പ.
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വാലറ്റായ പേടിഎം ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് 20,000 രൂപ വരെ പലിശ രഹിത വായ്പ വാ​ഗ്ദാനം ചെയ്യുന്നത്. 45 ദിവസം വരെയാണ് പലിശയില്ലാതെ വായ്പ ലഭിക്കുക. അതിനുശേഷം മൂന്നു ശതമാനം പലിശ ഈടാക്കും. വീടു പണിയാല്‍ 25 ലക്ഷം രൂപ വായ്പയെടുക്കാം…കുറഞ്ഞ പലിശയ്ക്ക്
തുടക്കത്തില്‍ പേടിഎം ആപ്പ് ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. എന്നാല്‍ ഐസിഐസിഐ ബാങ്ക് അല്ലാതെ ഇതര ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉടന്‍ ലഭ്യമാക്കും. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
വായ്പാ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് നടക്കുക. ഡോക്യുമെന്റേഷന്റെയോ ബാങ്ക് ശാഖ സന്ദര്‍ശനത്തിന്റെയോ ആവശ്യമില്ല. കൂടാതെ അഡ്മിനിസ്ട്രേഷന്‍ ഫീസും ഈടാക്കുന്നതല്ല. വായ്പയെടുക്കാന്‍ ബാങ്കില്‍ പോകേണ്ട..ഈടും വേണ്ട; ഓണ്‍ലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
പണം ലഭിച്ചതിനുശേഷമുള്ള അടുത്ത മാസം ആദ്യ ദിവസം ഒരു ബില്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് അതേ മാസം പതിനഞ്ചാം തിയതിക്ക് മുമ്പ് അടയ്ക്കണം. പേടിഎം വഴിയോ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിം​ഗ് വഴിയോ ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചടയ്ക്കാം.

Leave A Reply

Your email address will not be published.