ജനങ്ങളുടെ വയറ്റത്തടിച്ച് വിലക്കയറ്റം : വിപണി പൊള്ളുന്നു
ഉള്ളി 165 രൂപ, തക്കാളി 75 രൂപ. ചാക്കിെന്റയും പെട്ടിയുടെയും വിലയല്ല. ഒരു കിലോയുടെ വിലയാണ്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ സകല സാധനങ്ങള്‍ക്കും വിപണിയില്‍ തൊട്ടാല്‍പൊള്ളുന്ന വിലയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല, കേന്ദ്ര സ്ഥിതിവിവര വകുപ്പാണ്. പെട്രോള്‍ വില വര്‍ധനവ് മുതല്‍ അമേരിക്കന്‍ നയംവരെയുള്ള കാരണങ്ങളാല്‍ ഉപഭോക്തൃ വിലസൂചിക കഴിഞ്ഞ നാലുമാസംകൊണ്ട് കുത്തനെ ഉയര്‍ന്നതായാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെേന്റഷന് മന്ത്രാലയം വിശദീകരിക്കുന്നത്.
ജൂണില്‍ 1.46 ശതമാനം ആയിരുന്ന ഉപഭോക്തൃ വിലസൂചിക സെപ്റ്റംബറില്‍ 3.28 ശതമാനമായും ഒക്ടോബറില്‍ 3.58 ശതമാനമായുമാണ് ഉയര്‍ന്നത്. ഭക്ഷ്യ^പാനീയങ്ങളുടെ വില നിലവാരമാണ് കുത്തനെ ഉയര്‍ന്നത്. വിശേഷിച്ച് പച്ചക്കറി ഇനങ്ങള്‍ക്ക്. പച്ചക്കറി ഇനങ്ങളുടെ വില വര്‍ധനവിന് പതിവുപോലെ മഴയെയാണ് കുറ്റം ചാര്‍ത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ്കാലത്ത് കനത്ത മഴ പെയ്തതിനാല്‍ ഉള്ളിയും തക്കാളിയുമടക്കം നശിച്ചുപോയെന്നും അതുവഴിയുള്ള ക്ഷാമമാണ് വിലവര്‍ധനവിന് കാരണമെന്നുമാണ് വിശദീകരണം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി പച്ചക്കറി വിലയില്‍ ഇരട്ടിയിലേറെയാണ് വര്‍ധനവെന്നും ഉപഭോക്തൃ വിലസൂചികയുടെ വിശദാംശങ്ങളില്‍ വ്യക്തമാക്കുന്നു.
അരിയും ഗോതമ്ബുമടക്കം ഭക്ഷ്യധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയവയുടെ വില വര്‍ധനവിന് കാരണമായിരിക്കുന്നത് അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും. അന്താരാഷ്ട്ര തലത്തില്‍തന്നെ കഴിഞ്ഞ മൂന്നുമാസമായി ഇന്ധനവില ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ബാരലിന് 50^55 ഡോളര്‍ എന്ന നിലയില്‍ തുടര്‍ന്നിരുന്ന ക്രൂഡോയില്‍ വില കഴിഞ്ഞമാസങ്ങളില്‍ ബാരലിന് 64 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.
ഇതോടൊപ്പം, ദേശീയ തലത്തില്‍ ദിനന്തോറും പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നുമുണ്ട്. ഇതോടെ ചരക്ക് കടത്ത് കൂലിയിലുണ്ടായ കുതിച്ചുകയറ്റമാണ് ഇൗ വസ്തുക്കളുടെ വില വര്‍ധനവിന് കാരണമായി വിശദീകരിക്കുന്നത്. ഇതോടൊപ്പം, കൊറിയന്‍ പ്രശ്നത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉയര്‍ത്തുന്ന യുദ്ധഭീഷണി അന്താരാഷ്ട്ര തലത്തില്‍തന്നെ വില വര്‍ധനവിന് കാരണമാകുന്നുമുണ്ട്. ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങളുെട വില വര്‍ധനവിന് ഇതാണ് മുഖ്യ കാരണമായി വിശദീകരിക്കുന്നത്.