നജീബ് കേസ്: നുണ പരിശോധന നടത്താന്‍ സി.ബി.ഐക്ക് അനുമതി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി അനുമതി നല്കി.ഒന്‍പത് വിദ്യാര്‍ഥികളെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
2016 ഒക്ടോബര്‍ 16നാണ് ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാവുന്നത്. നവംബര്‍ 14ന് എ.ബി.വി.പി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് കാണിച്ച് മേയില്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.