വിജയം കൊയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ്: ജംഷഡ്പൂര്‍ എഫ്‌സി- ബ്ലാസ്റ്റേഴ്‌സ് മത്സരം ഇന്ന് നടക്കും

0

കൊച്ചി: ഐഎസ്എല്ലില്‍ ആദ്യജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ചാവും ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുകയെന്ന് പരീശിലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിച്ച സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂരിന്റെ പരിശീലകന്‍. രാത്രി എട്ടിനാണ് മത്സരം.
37,000ത്തില്‍പ്പരം സ്വന്തം കാണികള്‍. പേരുകേട്ട കളിക്കാര്‍. എന്നിട്ടും ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത് ഗോള്‍രഹിത സമനില. ഒത്തിണക്കമില്ലാതിരുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തില്‍ വിനയയായത്. പരിക്ക് മാറാത്തതിനാല്‍ പ്രതിരോധനിരയില്‍ വെസ്റ്റ് ബ്രൗണ്‍ ഇന്നും കളിക്കില്ല. ഹോം ഗ്രൗണ്ടിലെ ആനുകൂല്യം തുണയാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. ടീം ഏറെ മാറിയെന്നും ആദ്യജയമാണ് ലക്ഷ്യമെന്ന് കോച്ച് മ്യൂളന്‍സ്റ്റീന്‍.
കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് തന്ത്രങ്ങള്‍ പഠിപ്പിച്ച സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂര്‍ എഫ് സിയുടെ പരിശീലകന്‍. മൂന്ന് ദിവസമായി മികച്ച തയ്യാറെടുപ്പ് നടത്തിയതിന്റെ പ്രതീക്ഷയിലാണ് ജംഷഡ്പൂര്‍. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് സമനില നേരിട്ടെങ്കിലും സമ്മര്‍ദമില്ലാതെ കളിക്കുമെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍.
മികച്ച പ്രതിരോധമാണ് ജംഷഡ്പൂരിന്റെ കരുത്ത്. മലയാളിതാരം അനസ് എടത്തൊടികയും സി കെ വിനീതും തമ്മിലുളള പോരാട്ടത്തിന് കൊച്ചി വേദിയാകും. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയും ജംഷഡ്പൂര്‍ പ്രതിരോധവും ഏറ്റുമുട്ടുമ്പോള്‍ കളി ആവേശത്തിലാകും

Leave A Reply

Your email address will not be published.