അയോധ്യ തര്‍ക്ക വിഷയം: ശ്രീ ശ്രീ രവിശങ്കറിന്‍റെ നീക്കം പൊളിച്ചടുക്കികൊണ്ട് മോഹന്‍ ഭാഗവത്

0

ന്യൂഡല്‍ഹി: അയോധ്യ വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കിന്‍റെ നീക്കത്തെ തള്ളി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്ന പരിഹാരത്തിനുള്ള ചില ആശയങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. ജനാധിപത്യ രാജ്യമായതിനാല്‍ ആര്‍ക്ക് വേണമെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കൂവെന്ന് മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ല. അവിടെ വെച്ചിരിക്കുന്ന കല്ലുകള്‍ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെ നിര്‍മിക്കില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
അതേസമയം, മോ​ഹ​ന്‍ ഭാ​ഗ​വ​തിന്‍റെ പ്ര​സ്​​താ​വ​നക്കെതിരെ രൂക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​സ്​​ലിം​ സം​ഘ​ട​ന​ക​ള്‍ രംഗത്തെത്തി. ഭാ​ഗ​വ​തി​ന്‍റേത് സു​​പ്രീം​കോ​ട​തി​ക്കെ​തി​രെയു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ആര്‍.എസ്.എസ് തലവനെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Reply

Your email address will not be published.