ഗുജറാത്ത് തെരഞ്ഞെടുപ്പ് : “ഞാന്‍ ചായ വിറ്റിട്ടുണ്ട്, പക്ഷെ രാജ്യത്തെ വിറ്റില്ല”: കോണ്‍ഗ്രസിനെനെതിരെ ആഞ്ഞടിച്ചു മോദി

0

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യദിനത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ പാവപ്പെട്ട് കുടംബത്തില്‍ നിന്ന് വന്നവനായതിനാലാണ് കോണ്‍ഗ്രസ് തന്നെ വെറുക്കുന്നതെന്ന് മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ചായ് വാല പ്രയോഗത്തിന് മോദി തക്കമറുപടി നല്‍കി. മോദി താന്‍ ചായവിറ്റിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്നും മോദി തുറന്നടിച്ചു. രാജ്കോട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഒരു താണകുടുംബത്തില്‍ നിന്ന് വന്നതിനാലാണ് കോണ്‍ഗ്രസ് എന്നെ വെറുക്കുന്നത്. ഒരു പാര്‍ട്ടിക്ക് ഇത്രയേറെ അധപ്പതിക്കാമോ അതെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുകയാണ്. ഞാന്‍ ചായ വിറ്റിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ല. മോദി പറഞ്ഞു.
ഒരു പാര്‍ട്ടിക്ക് ഇത്രയേറെ അധപ്പതിക്കാനാകുമോയെന്ന് ചോദിച്ച മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിവിട്ടത്. കോണ്‍ഗ്രസ് ഗുജറാത്തിനെ ഒന്നാകെ വിസ്മരിച്ചെന്ന് മോദി കുറ്റപ്പെടുത്തി. അവര്‍ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിനെ മാത്രമല്ല വേദനിപ്പിച്ചത്, അവര്‍ മൊറാര്‍ജി ദേശായിയേും അവഗണിച്ചു. കാരണം അദ്ദേഹം ഗുജറാത്തില്‍ നിന്നായിരുന്നു. ഇതിലൂടെ ഗുജറാത്തിനെ മൊത്തത്തിലാണ് കോണ്‍ഗ്രസ് അപമാനിച്ചത്.
കോണ്‍ഗ്രസിന് അവരുടെ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് യാതൊരു നയങ്ങളുമില്ല, ഒരു നേതാവില്ല, ജനങ്ങളോട് യാതൊരു കടപ്പാടുമില്ല. മോദി കുറ്റപ്പെടുത്തി.
ആം ആദ്മി പാര്‍ട്ടിക്കെതിരെയും മോദി ആഞ്ഞടിച്ചു. ദില്ലിയില്‍ ഒരു പുതിയ പാര്‍ട്ടി കടന്നുവന്നിട്ടുണ്ട്. അവരുട ശൈലി അപമാനിച്ചിട്ട് ഓടിയൊളിക്കുക എന്നതാണ്. വളരെ പഴക്കം ചെന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് ഈ രാഷ്ട്രീയശൈലി പന്തുടരില്ലെന്നായിരുന്നു എന്റെ വിശ്വാസം. എന്നാല്‍ അവരും കഴിഞ്ഞ രണ്ട് മാസമായി ഈ കുറുക്കുവഴി സ്വീകരിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.