ഇവാന്‍ക ട്രംപ് ഇന്ത്യയിലെത്തി
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഇന്ത്യയിലെത്തി. ലോക സംരംഭക സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഇവാന്‍ക ഹൈദരാബാദിലെത്തിയത്. ലോക സംരഭക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ജറേഡ് കുഷ്നറിനൊപ്പമാണ് ഹൈദരാബാദിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി താജ് പാലസില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ ഇവാന്‍ക പങ്കെടുക്കും. ജൂണിലെ യു.എസ് സന്ദര്‍ശന വേളയില്‍ മോദി ഇവാന്‍കയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനം. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം ഇന്ത്യയുടെയും അമേരിക്കയുടേയും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. ഇത്തരമൊരാശയത്തിന് രൂപം നല്‍കിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണ്.