ഡല്‍ഹിയില്‍ വനിതാ ജഡ്ജിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

0

ദില്ലി: തലസ്ഥാന നഗരിയില്‍ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. വനിതാ ജഡ്ജിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ടാക്സി ഡ്രൈവര്‍ അറസ്റ്റിലായി.
ദില്ലി ഗാസിപൂരില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. ട്രിപ്പ് വിളിച്ച യാത്രക്കാരിയായ വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് ടാക്സി ഡ്രൈവര്‍ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ തെറ്റായ ദിശയില്‍ വാഹനമോടിക്കുന്നതില്‍ സംശയം തോന്നിയ ജഡ്ജ് സഹായത്തിനായി ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ദേശീയപാത 24 ഹപൂര്‍ ഭാഗത്തേക്കാണ് ഡ്രൈവര്‍ വനിതീ ജഡ്ജിനെ തട്ടികകൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒരു സൗകാര്യ ടാക്സി സ്ഥാപനത്തിലെ ജോലിക്കാരനാണ് അറസ്റ്റിലായ രാജീവ്. ഗാസിപൂര്‍ പോലീസ് രാജീവിനെതിരെ കേസ്സെടുത്തു.

Leave A Reply

Your email address will not be published.