ദേ പുട്ടിന്‍റെ ഉദ്ഘാടനം; ദിലീപിന്‍റെ ദുബായ് യാത്ര അമ്മയ്ക്കൊപ്പം

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് തന്‍റെ വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്ക് തിരിച്ചു. ഭാര്യ കാവ്യാ മാധവനെയും മകള്‍ മീനാക്ഷിയെയും കൂടെക്കൊണ്ട് പോകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അമ്മ സരോജിനി മാത്രമാണ് ദീലീപിനൊപ്പം ദുബായിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരും യാത്രതിരിച്ചത്. ദുബായിലേക്ക് പോകാനായി ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അങ്കമാലി കോടതിയിലെത്തി തന്റെ പാസ്പോര്‍ട്ട് കൈപ്പറ്റിയിരുന്നു.

ദുബായിലെ കരാമയില്‍ 29നാണ് ദിലീപിന്റെ ദേ പുട്ടിന്റെ ഉദ്ഘാടനം നിശ്ചയിക്കുന്നത്. ദിലീപിന്റെ സുഹൃത്തും പാര്‍ട്ണറുമായ നാദിര്‍ഷായുടെ ഉമ്മയാണ് കടയുടെ ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട് ഇവര്‍ ഉദ്ഘാടനം ചെയ്ത ദേ പുട്ടിന്റെ ശാഖ വന്‍ വിജയമായിരുന്നു. ഇതാണ് ഉമ്മയെ വീണ്ടും ഉദ്ഘാടകനാക്കാന്‍ ദിലീപും നാദിര്‍ഷായും തീരുമാനിച്ചത്. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിനകം താരം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ദുബായില്‍ താരം താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികള്‍ തുടങ്ങിയവ ഇതിനോടകം തന്നെ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.