എഫ്സി കൊളോണിന്‍റെ ഹെഡ് കോച്ച്‌ പീറ്റര്‍ സ്റ്റോജെര്‍ സ്ഥാനമൊഴിഞ്ഞു

0

ബുണ്ടസ് ലീഗ ക്ലബ്ബായ എഫ്സി കൊളോണിന്‍റെ ഹെഡ് കോച്ച്‌ പീറ്റര്‍ സ്റ്റോജെര്‍ സ്ഥാനമൊഴിഞ്ഞു. യൂറോപ്പിലും ബുണ്ടസ് ലീഗയിലുമുള്ള പരിതാപകരമായ പ്രകടനത്തിനൊടുവിലാണ് സ്റ്റോജെര്‍ സ്ഥാനമൊഴിയുന്നത്. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് കൊളോണിന്റേത്. 14 മത്സരങ്ങളില്‍ ഒരു വിജയം പോലും കൊളോണിന് നേടാനായില്ല. പോയന്റ് നിലയില്‍ ഏറ്റവും താഴെത്തട്ടില്‍ കിടക്കുന്ന കൊളോണ്‍ തൊട്ടടുത്ത ടീമായ വെര്‍ഡര്‍ ബ്രെമനുമായി 8 പോയന്റ് വ്യത്യാസത്തിലാണുള്ളത്. ആസ്ട്രിയക്കാരനായ പീറ്റര്‍ സ്റ്റോജെര്‍ 2013 ലാണ് കൊളോണിലെത്തുന്നത്. രണ്ടാം ഡിവിഷനില്‍ നിന്നും ടീമിനെ ബുണ്ടസ് ലീഗയിലേക്കും കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്തേക്കും എത്തിക്കാന്‍ സ്റ്റോജെറിന് കഴിഞ്ഞു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി യൂറോപ്പിലേക്ക് ഒരു മത്സരത്തിനായി യോഗ്യത നേടിക്കൊടുത്തത് പീറ്റര്‍ സ്റ്റോജറാണ്. യൂറോപ്പ ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ പരാജയപ്പെടുത്തിയാല്‍ അടുത്ത റൗണ്ടിലേക്ക് കടക്കുകയും ചെയ്യാം. ഷാല്‍കെയ്ക്ക് എതിരായ മത്സരത്തില്‍ പൊരുതിയാണ് ൨-൨ സമനില കൊളോണ്‍ നേടിയത്. തന്റെ 168 മത് മത്സരത്തിന് ശേഷം ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷമാണ് സ്റ്റോജെര്‍ കാലം വിട്ടത് . മത്സരത്തിന് മുന്‍പേ തീരുമാനം കളിക്കാരോടും സ്റ്റാഫിനോടും അറിയിച്ചിരുന്നു എന്നാണ് സൂചന.

Leave A Reply

Your email address will not be published.