ഗുജറാത്തില്‍ ഭരണവിരുദ്ധവികാരമുണ്ടെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷാ

0

ഗുജറാത്ത്: ഗുജറാത്തില്‍ ഭരണവിരുദ്ധവികാരമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ തുറന്നുപറച്ചില്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ ജാതിരാഷ്ട്രീയം വിജയിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തില്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്ന് ഇതാദ്യമായാണ് ബി.ജെ.പിയുടെ ദേശീയ നേതൃത്വം സമ്മതിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടെന്നകാര്യം നിഷേധിക്കാനാവില്ലെന്ന് ബിജെപി അധ്യക്ഷന്‍ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നീണ്ടകാലം അധികാരത്തില് തുടരുന്ന പാര്‍ട്ടിക്കെതിരെ വിരുദ്ധവികാരം സ്വാഭാവികമാണ്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ വലിയ വോട്ട് ബാങ്ക് ഗുജറാത്തില്‍ ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാനത്ത് ജാതിരാഷ്ട്രീയം കളിക്കുകയാണ്. ഹര്‍ദിക്ക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, തുടങ്ങിയവരുടേ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളെല്ലാം കോണ്‍ഗ്രസ് സ്പോണ്‍സേര്‍ഡ് സമരങ്ങളായിരുന്നു. ഇത് ജനം തിരച്ചറിഞ്ഞിട്ടുണ്ട്.
കോണ്‍ഗ്രസിന്‍റെ ജാതിരാഷ്ട്രീയത്തെ ബി.ജെ.പിയുടെ വികസനരാഷ്ട്രീയം പരാജയപ്പെടുത്തുമെന്നും 150 സീറ്റ് ബി.ജെ.പി നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave A Reply

Your email address will not be published.